പുതിയ പരിഷ്‌കരം ആദ്യം തകര്‍ക്കുന്നത് ബാങ്കുകളെ; പിന്നാലെ ജനങ്ങളുടെ പണം കൊള്ളയടിക്കപ്പെടും: നോട്ടു പിന്‍വലിക്കലിനനെതിരെ വിമര്‍ശനവുമായി ആനന്ദശര്‍മ്മ

നോട്ട് അസാധുവാക്കലിനു പിന്നാലെ ആദായ നികുതി നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കം സംബന്ധിച്ച് സംസാരിക്കവേയാണ് ആനന്ദ് ശര്‍മ പ്രധാനമന്ത്രിക്കു് നേരേ വിമര്‍ശനം ഉന്നയിച്ചത്. ഇത്തരം ചില നടപടികളിലൂടെ താന്‍ ജനകീയനാണ് എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് മോദി നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജനങ്ങളുടെ പണം കൊള്ളയടിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ. രാജ്യത്ത് ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഇതു രണ്ടാം തവണയാണ് ആനന്ദ് ശര്‍മ്മ രംഗത്തെത്തുന്നതു.

നോട്ട് അസാധുവാക്കലിനു പിന്നാലെ ആദായ നികുതി നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കം സംബന്ധിച്ച് സംസാരിക്കവേയാണ് ആനന്ദ് ശര്‍മ പ്രധാനമന്ത്രിക്കു് നേരേ വിമര്‍ശനം ഉന്നയിച്ചത്. ഇത്തരം ചില നടപടികളിലൂടെ താന്‍ ജനകീയനാണ് എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് മോദി നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പുതിയ പരിഷ്‌കാരത്തിലൂടെ ആദ്യം തകരുക രാജ്യത്തെ ബാങ്കുകളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനു ശേഷം ജനങ്ങളുടെ പണം കൊള്ളയടിക്കപ്പെടുമെന്നും ആനന്ദ് ശര്‍മ പരിഹസിച്ചു. ജനങ്ങള്‍ ക്യൂ നില്‍ക്കുന്നതു സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പണം കൈകാര്യം ചെയ്യുന്നതിനാണെന്നു പ്രപധാനമന്ത്രി ഓര്‍ക്കണമെന്നും അദ്ദേഹം പ്രസ്താവിച്ചു.

Read More >>