നജീബിനെ കാണാതായ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ നീക്കം ചെയ്തതായി ജാമിയാ സർവകലാശാല

നജീബിനെ കാണാതായ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ ഡല്‍ഹി പോലീസ് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതു നല്‍കാന്‍ യൂണിവേഴ്‌സിറ്റി വൈമനസ്യംകാണിച്ചിരുന്നു

നജീബിനെ കാണാതായ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ നീക്കം ചെയ്തതായി ജാമിയാ സർവകലാശാല

ഡല്‍ഹി : ജെഎന്‍യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദിനെ കാണാതായ സംഭവത്തില്‍ നാള്‍ക്കുനാള്‍ ദുരൂഹതയേറുന്നു. നജിബിനെ കാണാതായ ദിവസത്തിലെ സിസിടിവി ദൃശ്യങ്ങള്‍ നീക്കം ചെയ്തതായി ജാമിയാ യൂണിവേഴ്‌സിറ്റിയുടെ വെളിപ്പെടുത്തലോടെയാണ് സംഭവം കൂടുതല്‍ നിഗൂഢമാകുന്നത്. സിസിടിവി ദൃശ്യങ്ങള്‍ ഡല്‍ഹി പോലീസ് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതു  നല്‍കാന്‍ യൂണിവേഴ്‌സിറ്റി വൈമനസ്യംകാണിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ വെളിപ്പെടുത്തലുമായി യൂണിവേഴ്‌സിറ്റി അധികൃതര്‍ രംഗത്തെത്തിയിരുക്കുന്നത്.


ഒക്ടോബര്‍ 18 ന് മുമ്പുള്ള ദ്യശ്യങ്ങളൊന്നും ലഭ്യമല്ലെന്നാണ് അധികൃതര്‍ ഡല്‍ഹി പോലീസിനെ അറിയിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 15 നാണ് നജീബിനെ കാണാതായത്. ഇനി ഫോറന്‍സിക് സയന്‍സ് ലബോറട്ടറി(ളഹെ)യുടെ സഹായത്തോടെ മാത്രമെ അന്വേഷണ സംഘത്തിന് നഷ്ടപ്പെട്ട ദൃശ്യങ്ങള്‍ വീണ്ടെടുക്കാനാവു.

ഒക്ടോബര്‍ 15 ന് നജീബിനെ ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റിയില്‍ കൊണ്ടിറക്കിയതായി ഒരു ഓട്ടോ ഡ്രൈവറുടെ മൊഴിയുടെ ചുവടുപിടിച്ചാണ് അന്വേഷണം ജാമിയ യൂണിവേഴ്‌സിറ്റിയിലേക്ക് വ്യാപ്പിച്ചത്.

പിന്നീട് ജെഎന്‍യുവിലെ മഹി മാണ്ഡവി ഹോസ്റ്റലില്‍ കാവല്‍ക്കാരന് നജീബിനെ കണ്ടതായി യുവതിയുടെ കത്ത് ലഭിച്ചിരുന്നു. നജീബിനെ അലിഗഡിലുള്ള മുസ്ലീം പള്ളിക്ക് സമീപം കണ്ടെന്നായിരുന്നു കത്തിലെ പരാമര്‍ശം. എന്നാല്‍ വിവരം വ്യാജമാണെന്ന് അന്വേഷണത്തില്‍ ബോധ്യമായതായി ക്രൈം വിഭാഗം ജോയിന്റ് കമ്മീഷണര്‍ രവീന്ദ്ര യാദവ് വ്യക്തമാക്കി. നജീബിനെപ്പറ്റിയുള്ള ഏതെങ്കിലും വിവരങ്ങള്‍ ലഭ്യമാക്കുന്നവര്‍ക്കുള്ള പാരിതോഷികം രണ്ടു ലക്ഷത്തില്‍ നിന്നും അഞ്ചു ലക്ഷമായി വര്‍ധിപ്പിച്ചിരുന്നു.

കഴിഞ്ഞ ഒക്ടോബര്‍ 14നാണ് എബിവിപി പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തെത്തുടര്‍ന്ന് നജീബിനെ ജെഎന്‍യു ക്യാമ്പസില്‍നിന്നും കാണാതായത്.

Read More >>