നാദാപുരത്തു നിന്നും മൂന്നു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന വയര്‍ലസ് സന്ദേശം; സത്യാവസ്ഥ വിവരിച്ച് പോലീസ്

ഭര്‍ത്തൃവീട്ടില്‍ നിന്നും വീട്ടാവശ്യത്തിന് ചിക്കന്‍ വാങ്ങാന്‍ പോയ തന്നെ വഴിയില്‍വെച്ച് ഒരുസംഘം ആളുകള്‍ ഒരു ഒമ്‌നി വാനില്‍ എത്തി പിടിച്ചുകൊണ്ടുപോകുകയായിരുന്നുവെന്നാണ് യുവതി പോലീസിനോടു പറഞ്ഞത്. വാനില്‍ തനിക്കൊപ്പം മറ്റു രണ്ടു പെണ്‍കുട്ടികള്‍ കൂടി ഉണ്ടായിരുന്നതായും യുവതി വെളിപ്പെടുത്തിയിരുന്നു.

നാദാപുരത്തു നിന്നും മൂന്നു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന വയര്‍ലസ് സന്ദേശം; സത്യാവസ്ഥ വിവരിച്ച് പോലീസ്

നാദാപുരത്തു നിന്നും മൂന്നു പെണ്‍കുട്ടികളെ ഒമ്‌നി വാനില്‍ തട്ടിക്കൊണ്ടുപോയെന്ന വയര്‍ലസ് സന്ദേശം സോഷ്യല്‍മീഡിയകളില്‍ പ്രചരിച്ചത് പരിഭ്രാന്തിക്കിടയാക്കി. ഒമ്‌നി വാനിലെത്തിയ സംഘം മൂന്നുപെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയെന്നും അതില്‍ ഒരു പെണ്‍കുട്ടി ചാടിരക്ഷപ്പെട്ടെന്നുമുള്ള പോലീസ് വയര്‍ലസ് സന്ദേശമാണ് പ്രചരിക്കുന്നത്. എല്ലാ ഓമ്‌നി വാനുകളും എരിശോധിക്കണമെന്നുള്ള നിര്‍ദ്ദേശവും പ്രചരിക്കുന്ന വയര്‍ലസ് സന്ദേശത്തില്‍ കേള്‍ക്കാന്‍ കഴിയുന്നുണ്ട്.


എന്നാല്‍ ഇക്കാര്യത്തെപ്പറ്റി പോറലീസ് പറയുന്നത് ഇങ്ങനെയാണ്: കൊയിലാണ്ടിയില്‍ നിന്നും കഴിഞ്ഞ ദിവസം 20 വയസ്സുള്ള വിവാഹിതയായ ഒരു യുവതിയെ കാണാതായി. മണിക്കൂറുകള്‍ക്കു ശേഷം നാദാപുരത്തുവെച്ച് പോലീസ് യുവതിയെ കണ്ടെത്തിയിരുന്നു. ഭര്‍ത്തൃവീട്ടില്‍ നിന്നും വീട്ടാവശ്യത്തിന് ചിക്കന്‍ വാങ്ങാന്‍ പോയ തന്നെ വഴിയില്‍വെച്ച് ഒരുസംഘം ആളുകള്‍ ഒരു ഒമ്‌നി വാനില്‍ എത്തി പിടിച്ചുകൊണ്ടുപോകുകയായിരുന്നുവെന്നാണ് യുവതി പോലീസിനോടു പറഞ്ഞത്. വാനില്‍ തനിക്കൊപ്പം മറ്റു രണ്ടു പെണ്‍കുട്ടികള്‍ കൂടി ഉണ്ടായിരുന്നതായും യുവതി വെളിപ്പെടുത്തിയിരുന്നു.

യുവതി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് എല്ലാ സ്‌റ്റേഷനുകളിലേക്കും വയര്‍ലസ് വഴി സന്ദേശം നല്‍കി. ഈ സന്ദേശം ആരോ റിക്കോര്‍ഡുചെയ്തു സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ മറ്റൊന്നും കണ്ടെത്താനായില്ലെന്ന് നാദാപുരം പോലീസ് നാരദാ ന്യൂസിനോടു പറഞ്ഞു. യുവതി പറയുന്ന മൊഴികളില്‍ പൊരുത്തക്കേടുകളുണ്ടെന്നും പോലീസ് സൂചിപ്പിച്ചു. മൊഴിയെടുത്ത ശേഷം യുവതിയെ അവരുടെ ഭര്‍ത്താവിനെ വിളിച്ചുവരുത്തി തിരിച്ചയക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

ഗൾഫ് മേഖലകളിലുള്‍പ്പെടെ പ്രസ്തുത സന്ദേശം പ്രചരിച്ചതോടെ തദ്ദേശവാസികളായ പ്രവാസികള്‍ ഉള്‍പ്പെടെ പരിഭ്രാന്തിയിലായിരുന്നു. മലബാര്‍ മേഖലകളില്‍ തട്ടിക്കൊണ്ടുപോകല്‍ വ്യാപകമാകുന്നുവെന്ന പ്രചരണങ്ങള്‍ ഈ അടുത്ത കാലത്ത് ഉയര്‍ന്നു വന്നിട്ടുള്ളതിനാല്‍ ഇക്കാര്യത്തില്‍ നിതാന്ത ജാഗ്രതയാണ് പുലര്‍ത്തുന്നതെന്ന് പോലീസ് പറഞ്ഞു.

Read More >>