'നാദാ' തമിഴ്‌നാട് തീരത്തോട് അടുക്കുന്നു; പേമാരിക്കു സാധ്യതയെന്നു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

കൊടുങ്കാറ്റിന് മുന്നോടിയായി കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. ചെന്നൈയ്ക്ക് തെക്കുകിഴക്ക് 770 കിലോമീറ്റര്‍ അകലെ രൂപം കൊണ്ട കൊടുങ്കാറ്റ് മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗതയിലാണ് തീരത്തേക്ക് അടുക്കുന്നത്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട 'നാദാ' കൊടുങ്കാറ്റ് തമിഴ്‌നാട് തീരത്തേക്ക് അടുക്കുന്നു. 48 മണിക്കൂറിനുള്ളില്‍ ചെന്നൈ ഉള്‍പ്പെടെയുള്ള തീരപ്രദേശങ്ങളില്‍ കനത്ത മഴയ്ക്കു സാധ്യതയെന്നു തമിഴ്‌നാട് കാലാവസ്ഥ വകുപ്പു മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു. വെള്ളിയാഴ്ചയോടെ കൊടുങ്കാറ്റ് തമിഴ്‌നാട്ടില്‍ എത്തുമെന്നാണ് സൂചനകള്‍.

കൊടുങ്കാറ്റിന് മുന്നോടിയായി കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. ചെന്നൈയ്ക്ക് തെക്കുകിഴക്ക് 770 കിലോമീറ്റര്‍ അകലെ രൂപം കൊണ്ട കൊടുങ്കാറ്റ് മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗതയിലാണ് തീരത്തേക്ക് അടുക്കുന്നത്. തീരം അടുക്കുന്നതോടെ കൊടുങ്കാറ്റ് ശക്തിപ്രാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വേദാരണ്യത്തിനും പുതുച്ചേരിയ്ക്കും ഇടയിലുള്ള തീരമേഖലകളില്‍ കൊടുങ്കാറ്റ് വന്‍ നാശം വിതച്ചേക്കാമെന്നും കാലാവസ്ഥ വകുപ്പു സൂചിപ്പിച്ചു.

കൊടുങ്കാറ്റിന്റെ ഭാഗമായി 6 മുതല്‍ 12 സെന്റീമീറ്റര്‍ വരെയുള്ള മഴയാണ് പ്രതീക്ഷിക്കുന്നത്. കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊടുങ്കാറ്റു മുന്നറിയിപ്പിന്റെ പേരില്‍ ചെന്നൈ നിവാസികളോട് പരിഭ്രാന്തരാകേണ്ടെന്ന് കാലാവസ്ഥ വിദഗ്ധര്‍ അറിയിച്ചു.

Read More >>