മുംബൈ ജയിച്ച് മുന്നിൽ തന്നെ; കൊൽക്കത്തയും ഗോവയും ഇന്നു നേർക്കുനേർ

വിജയത്തോടെ 13 മത്സരങ്ങളിൽ നിന്ന് 22 പോയിന്റ് നേടിയ മുംബൈ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. 12 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുള്ള ചെന്നൈയിൻ ഏഴാം സ്ഥാനത്താണ്.

മുംബൈ ജയിച്ച് മുന്നിൽ തന്നെ; കൊൽക്കത്തയും ഗോവയും ഇന്നു നേർക്കുനേർ

മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിലെ നിർണ്ണായക മത്സരത്തിൽ ചൈന്നൈയിൻ എഫ്.സിക്കെതിരെ മുംബൈ എഫ്.സിക്ക് വിജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു മുംബൈയുടെ വിജയം. പരാജയത്തോടെ ചൈന്നൈയുടെ സെമിഫൈനൽ സാദ്ധ്യതകൾക്ക് കരിനിഴൽ വീണു.
മുംബൈയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിന്റെ 32-ആം മിനുറ്റിൽ തന്നെ ആതിഥേയർ ആദ്യ ഗോൾ നേടി. സുനിൽ ഛേത്രി നൽകിയ പാസിൽ അഡ്രിയാൻ ഡെഫഡെറിക്കോയാണ് മുംബൈക്ക് വേണ്ടി ആദ്യം ഗോൾവല കുലുക്കിയത്. പിന്നീട് 61-ആം മിനുറ്റിൽ ഡീഗോ ഫോർലാൻ നൽകിയ പാസ് പോസ്റ്റിനുള്ളിലേക്ക് തൊടുത്ത് ക്രിസ്റ്റ്യൻ വാഡോക്‌സ് മുംബൈയുടെ രണ്ടാം ഗോളും നേടി.

വിജയത്തോടെ 13 മത്സരങ്ങളിൽ നിന്ന് 22 പോയിന്റ് നേടിയ മുംബൈ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. 12 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുള്ള ചെന്നൈയിൻ ഏഴാം സ്ഥാനത്താണ്.

ഇന്നത്തെ മത്സരം

എഫ്.സി ഗോവയും അത്‌ലറ്റികോ ഡി കൊൽക്കത്തയും തമ്മിലുള്ള മത്സരം ഇന്ന് വൈകീട്ട് ഏഴിന് നടക്കും. മത്സരം വിജയിച്ചാൽ കൊൽക്കത്തയ്ക്ക് സെമി ഏതാണ്ട് ഉറപ്പിക്കാനാകും. 11 മത്സരങ്ങളിൽ നിന്നും 15 പോയിന്റുള്ള കൊൽക്കത്ത ഇപ്പോൾ പട്ടികയിലെ മൂന്നാം സ്ഥാനക്കാരാണ്. 11 മത്സരങ്ങളിൽ നിന്ന് 11 പോയിന്റ് മാത്രമുള്ള ഗോവ പട്ടികയിലെ അവസാന സ്ഥാനക്കാരാണെങ്കിലും ഇന്നത്തെ വിജയത്തോടെ സെമി സാദ്ധ്യത നിലനിറുത്താൻ അവർക്കു കഴിയും. ഇതിനാൽ ഇരുടീമുകൾക്കും നിർണ്ണായകമാണ് വ്യാഴാഴ്ചത്തെ മത്സരം.

Read More >>