മഹാസഖ്യത്തിന് ഒരുങ്ങി മുലായം, കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച്ച നടത്തി

മഹാസഖ്യത്തിന് ഒരുങ്ങി മുലായം.

മഹാസഖ്യത്തിന് ഒരുങ്ങി മുലായം, കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച്ച നടത്തി

ന്യൂഡല്‍ഹി: മഹാസഖ്യത്തിന് ഒരുങ്ങി മുലായം. മഹാസഖ്യ കക്ഷിയുണ്ടാക്കി ഭരണത്തിലെത്തുക എന്ന ലക്ഷ്യത്തോട് കൂടി മുലായം സിംഗ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച്ച നടത്തി. കൂടിക്കാഴ്ച്ചയില്‍ മുലായമിനൊപ്പം അദ്ദേഹത്തിന്റെ വിശ്വസ്തനായ പാര്‍ട്ടി ജനറല്‍ സെക്രട്ടറി അമര്‍ സിംഗുമുണ്ടായിരുന്നു. എന്നാല്‍ സഖ്യം രൂപീകരിക്കാന്‍ സമയമായിട്ടില്ലയെന്നായിരുന്നു കിഷോറിന്റെ നിലപാട്.

സമാജ് വാദി പാര്‍ട്ടിയില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവും തന്റെ സഹോദരനും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായ ശിവ്പാല്‍ യാദവും തമ്മിലുള്ള പടലപ്പിണക്കം മുറുകുന്ന സാഹചര്യത്തില്‍ ഒരു മഹാസഖ്യം രൂപീകരിക്കുന്നതിലൂടെ ബിജെപിയേയും മായാവതിയുടെ ബിഎസ്പിയേയും നേരിടാന്‍ കഴിയും എന്നാണ് മുലായം കരുതുന്നത്.

ബിഹാറില്‍ നിതിഷ് കുമാറിന്റെ ജെഡിയുവും ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയും കോണ്‍ഗ്രസും ചേര്‍ന്ന രൂപീകരിച്ച മഹാമതേതര സഖ്യത്തില്‍ നിന്നും മുലായം ഇറങ്ങി പോവുകയായിരുന്നു. പുറത്താക്കിയ മുതിര്‍ന്ന നേതാവും അഖിലേഷിന്റെ അടുത്തയാളുമായ രാംഗോപാലിന്റെ തെറ്റായ ഉപദേശമായിരുന്നു ഇറങ്ങിപ്പോകലിന് പിന്നിലെന്നാണ് ഇപ്പോള്‍ മുലായമും കൂട്ടരും ആരോപിക്കുന്നത്.

Read More >>