ഫാഷന്‍ റാംപില്‍ ചുവട് വച്ചു മുഖ്തര്‍ മയി !

ഒരു സ്ത്രീയ്ക്ക് സഹിക്കാവുന്നതിലും അധികം മാനസികമായും ശാരീരികവുമായി മുഖ്തര്‍ മയി പീഡിപ്പിക്കപ്പെട്ടു. പരസ്യമായി അപമാനിക്കപ്പെടുന്നതിന്‍റെ വേദന വേറെ. എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞതു അസാമന്യ ധൈര്യം ഒന്നുക്കൊണ്ടാണ്. .

ഫാഷന്‍ റാംപില്‍ ചുവട് വച്ചു  മുഖ്തര്‍ മയി !

ഇതൊരു അസാമാന്യ ധൈര്യത്തിന്‍റെ കഥയാണ്! ആത്മഹത്യയില്‍ അവസാനിക്കും എന്ന് സമൂഹത്തിലെ ചിലരെങ്കിലും വിധിയെഴുതിയ ഈ ജീവിതം ഇന്ന് ഫാഷന്‍ റാംപിലും തിളങ്ങി.

പാകിസ്ഥാനി ഡിസൈനര്‍ റോസിന മുനീബിന്‍റെ 'ജീവന്‍റെ വര്‍ണങ്ങള്‍' എന്ന ഫാഷന്‍ ഷോയിലാണ്  മുഖ്തര്‍ മയി ഇന്ന് ചുവടു വച്ചത്. മുഖ്തര്‍ മയിയുടെ ജീവിതാനുഭവങ്ങള്‍ക്ക് ഒരു സമര്‍പ്പണമാണ്‌ ഈ ഷോ എന്ന് റോസിന പറയുന്നു. അതിനാലാണ് ഇങ്ങനെയൊരു പേര് തന്‍റെ പരിപാടിക്ക് നല്‍കിയതും.


ഫാഷന്‍ഷോയ്ക്കു അനുബന്ധമായി മുഖ്തര്‍ മയിയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ഷോര്‍ട്ട് ഫിലിമും പ്രദര്‍ശിപ്പിച്ചു.
വിപുലമായ ഒരു ആള്‍ക്കൂട്ടത്തിന്‍റെ ശ്രദ്ധയാകര്‍ഷിക്കുന്ന ഫാഷന്‍ഷോകള്‍ കേവലം ഒരു ആഘോഷം എന്നതില്‍ ഉപരി സമൂഹത്തിനു സന്ദേശങ്ങള്‍ നല്‍കുന്ന ഒന്നാകണം. ഈ ചിന്തയിലാണ് മുഖ്തര്‍ മയിയെ തന്‍റെ ഷോയിലേക്ക് ക്ഷണിച്ചതെന്ന് റോസീന പറയുന്നു.

സഹിക്കാവുന്നതിലും അധികം മാനസികവും ശാരീരികവുമായി മുഖ്തര്‍ പീഡിപ്പിക്കപ്പെട്ടു. എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാന്‍ ഈ യുവതിക്ക് കഴിഞ്ഞതു അവരുടെ അസാമന്യ ധൈര്യം ഒന്നുക്കൊണ്ടാണ്.

ഈ ജീവിതം ഇങ്ങനെ.. 

മുഖ്തര്‍ മയി എന്ന ഈ പാകിസ്ഥാന്‍ വനിതയുടെ ജീവിതം ഏതൊരു സ്ത്രീയുടേതും പോലെ ഒരു കാലം വരെ വളരെ സാധാരണമായിരുന്നു, 2002ല്‍ അവള്‍ കൂട്ടമാനഭംഗത്തിനു ഇരയാകും വരെ. എന്നാല്‍ അവളുടെ എതിരാളികള്‍ വിധി എഴുതിയത് പോലെ അവള്‍ ആത്മഹത്യ ചെയ്തില്ല, എന്ന് മാത്രമല്ല, തന്‍റെ ഗ്രാമത്തിലെ അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകളുടെ പ്രതീകമായി ഈ യുവതിക്ക് ലോകശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തു.

[caption id="attachment_55607" align="alignleft" width="272"]Mukthar-Mai-svarthvitt മുഖ്തര്‍ മയി (ഫയല്‍ ചിത്രം)[/caption]

2002 ജൂണ്‍ 22നാണ് മുഖ്തര്‍ മയി  എന്ന യുവതിയെ ഉന്നത വിഭാഗക്കാരായ മസ്തോയി ഗോത്രത്തിലെ നാല് പേര്‍ ലൈംഗീകമായി ആക്രമിക്കുന്നത്. മുഖ്തര്‍ മയിയുടെ 12 വയസുകാരന്‍ സഹോദരന്‍ ഷുക്കൂറിനെ ഇതിനും ഒരാഴ്ച മുന്‍പ് ഇവര്‍ ക്രൂരപീഡനങ്ങള്‍ക്ക് ഇരയാക്കിയിരുന്നു. തങ്ങളുടെ കൂട്ടത്തിലെ ഒരു സല്‍മ എന്ന പെണ്‍കുട്ടിയുമായി ഷുക്കൂര്‍ ബന്ധം സ്ഥാപിച്ചു എന്നാരോപിച്ചായിരുന്നു ഇത്. ഷുക്കൂറിനെക്കാള്‍ 6 വയസ്സ് പ്രായത്തില്‍ മുതിര്‍ന്നതാണ് സല്‍മ.

കാര്യങ്ങള്‍ തങ്ങള്‍ ക്ഷമിക്കാം എന്നും അതിനായി പക്ഷെ മുഖ്തര്‍ മയിയും ഷുക്കൂറും തങ്ങളുടെ വീട്ടില്‍ എത്തി പരസ്യമായി മാപ്പ് പറയണം എന്ന് സല്‍മയുടെ വീട്ടുകാര്‍ അറിയിച്ചു. അതിന്‍പ്രകാരം അവിടെയെത്തിയ മുഖ്തര്‍ മയിയെ വീട്ടിനുള്ളിലേക്ക് വലിച്ചിഴച്ചു 4 പേര്‍ ലൈംഗീകാക്രാമണത്തിനു വിധേയാക്കി.

തുടര്‍ന്ന് 'ഇത് തങ്ങള്‍ ഷുക്കൂറിന്‍റെ വീട്ടുകാര്‍ക്ക് നല്‍ക്കുന്ന ശിക്ഷ' എന്ന് പരിഹസിച്ചുകൊണ്ട്‌ മുഖ്തര്‍ മയിയെ നഗ്നയാക്കി തെരുവില്‍ കൂടി നടത്തുകയും ചെയ്തു. ഇത് പിന്നോക്കവിഭാഗത്തിലുള്ള എല്ലാവര്‍ക്കും ഒരു പാഠം ആയിരിക്കണം എന്നാണ് മസ്തോയി ഗോത്രക്കാരുടെ സൂചന. അര്‍ദ്ധനഗ്നയായ മകളെ അവളുടെ പിതാവാണ് ആ ആള്‍ക്കൂട്ടത്തില്‍ നിന്നും മോചിപ്പിച്ചുകൊണ്ടുപോയത്.

സംഭവം നടന്നു ഒരാഴ്ചയ്ക്ക് ശേഷമുള്ള വെള്ളിയാഴ്ചയിലെ യോഗത്തില്‍ അവിടെയുള്ള ഒരു പ്രാദേശിക മുസ്ലിം പള്ളിയിലെ ഇമാമാണ് മാധ്യമപ്രവര്‍ത്തകരെ വിളിച്ചുക്കൂട്ടി ഇക്കാര്യം അറിയിച്ചത്. സംഭവം മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും പില്‍ക്കാലത്ത് കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു.

സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും 5 ലക്ഷം രൂപ മുഖ്തര്‍ മയിയുടെ കുടുംബത്തിനു ലഭിച്ചിരുന്നു. ഈ പണം ഉപയോഗിച്ചു മുഖ്തര്‍ മയി  തന്‍റെ ഗ്രാമത്തില്‍ ഒരു ചെറിയ സ്കൂള്‍ ആരംഭിച്ചു. സാമൂഹിക അസമത്വത്തിനെതിരെയുള്ള ബോധവല്‍ക്കരണമാണ് പ്രാധാനമായും ഈ സ്കൂളിലെ പഠനം പ്രദാനം ചെയ്യുന്നത്.

ആശരണരായ സ്ത്രീകള്‍ക്ക് താമസിക്കുവാന്‍ സൗകര്യങ്ങള്‍ ക്രമീകരിച്ചു നല്‍കിയും തനിക്ക് കഴിയും വിധമെല്ലാം സമൂഹത്തിലെ സ്ത്രീകളുടെ അവകാശസംരക്ഷണത്തിനായും പ്രവര്‍ത്തിച്ചു മുഖ്തര്‍ മയി ഇപ്പോഴും സജീവമായി സാമൂഹിക രംഗത്തുണ്ട്

Read More >>