ഇതര മതസ്ഥരായ പെണ്‍കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥിക്ക് സദാചാര പോലീസിന്റെ മര്‍ദനം

ചെര്‍ക്കള സൈനബ മെമ്മോറിയല്‍ ബിഎഡ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി പൃഥ്വിരാജിനാണ് മര്‍ദനമേറ്റത്.

ഇതര മതസ്ഥരായ പെണ്‍കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥിക്ക് സദാചാര പോലീസിന്റെ മര്‍ദനം

കാസര്‍കോട്: കാസര്‍ക്കോട് ചെര്‍ക്കളയില്‍ ഇതര മതസ്ഥരായ പെണ്‍കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിച്ചതിന് വിദ്യാര്‍ത്ഥിക്ക് സദാചാര പോലീസിന്റെ മര്‍ദനം. ചെര്‍ക്കള സൈനബ മെമ്മോറിയല്‍ ബിഎഡ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി പൃഥ്വിരാജിനാണ് മര്‍ദനമേറ്റത്.

ഇതര മതവിഭാഗത്തിലെ വിദ്യാര്‍ത്ഥി സുഹൃത്തുക്കളൊപ്പം കോളേജിനടുത്തുള്ള കോഫി ഷോപ്പില്‍ കയറിയപ്പോഴാണ് ഒരു സംഘം കടയിലെത്തി പൃഥ്വിരാജിനെ മര്‍ദ്ദിച്ചതെന്ന് പോലീസ് പറഞ്ഞു. മറ്റു മതത്തിലുള്ള പെണ്‍കുട്ടികളൊപ്പം ഭക്ഷണം കഴിക്കാന്‍ കയറരുതെന്നും പെണ്‍കുട്ടികളൊപ്പം കാണരുതെന്നും ഭീഷണിപ്പെടുത്തിയ സംഘം കടയില്‍ നിന്ന് കുപ്പിയെടുത്ത് യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു. അടിയേറ്റു നിലത്തുവീണ ഇയാളുടെ കാലില്‍ കുപ്പിച്ചില്ലു കൊണ്ട് മുറിപ്പെടുത്തിയെന്നും പോലീസ് പറയുന്നു. നാട്ടുകാര്‍ എത്തിയതോടെ അക്രമിസംഘം യുവാവിനെ ഉപേക്ഷിച്ച് കടന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More >>