മക്കള്‍ക്ക് ഉറങ്ങാനായി ഹെറോയിന്‍ നല്‍കിയ യുവതി പിടിയില്‍

തന്റെ മൂന്നുകുട്ടികള്‍ക്കാണ്‌ ആഷ്‌ലീ ഹട്ട്  ഉറക്കാനായി നിരന്തരം ഹെറോയിന്‍ കുത്തിവച്ചത്.

മക്കള്‍ക്ക് ഉറങ്ങാനായി ഹെറോയിന്‍ നല്‍കിയ യുവതി പിടിയില്‍

മക്കള്‍ക്ക് ഹെറോയിന്‍ കുത്തിവച്ചതിന് വാഷിങ്ടണ്‍ സ്വദേശിയായ ആഷ്‌ലി ഹട്ടിനും (24) ഭര്‍ത്താവ്‌ മാക്ക് ലെറോയ് മക്ലെവറിനെതിരെയും കേസ്. തന്റെ മൂന്നുകുട്ടികള്‍ക്കാണ്‌ ആഷ്‌ലീ ഹട്ട്  ഉറക്കാനായി നിരന്തരം ഹെറോയിന്‍ കുത്തിവച്ചത്.

തന്നെയും സഹോദരിമാരെയും ഉറക്കാനായി ആഷ്‌ലി ഹെറോയിന്‍ കുത്തിവച്ചിരുന്നതായിഇവരുടെ മകന്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.

ആഷ്‌ലി ഹട്ട് തന്റെ സ്പാന്‍വെ വീട്ടില്‍ വച്ച് കുട്ടികള്‍ക്ക് നിരന്തരം ഹെറോയിന്‍ കുത്തിവയ്ക്കുന്ന വിവരം ശിശു ക്ഷേമ വിഭാഗത്തിന് ലഭിച്ചിരുന്നു. തുടര്‍ന്ന് കുട്ടികളെ വീട്ടില്‍നിന്നും മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ആഷ്‌ലിയും ഭര്‍ത്താവ്‌
മാക്ക് ലെറോയ് മക്ലെവറുമെന്നിച്ചാണ് ഹെറോയിന്‍ ഉപയോഗിച്ചിരുന്നത്.

ഹട്ടിനും മക്ലവറിനെതിരെയും കുട്ടികളെ ദുരുപയോഗിച്ചതിനും നിരോധിത മയക്കുമരുന്ന് കുട്ടികള്‍ക്ക് നല്‍കിയതിനും കേസെടുത്തതായി പിയേഴ്‌സ് പ്രവിശ്യ പ്രോസിക്യൂട്ടര്‍ പറഞ്ഞു. എന്നാല്‍ കേസില്‍ ഇവരുടെ കസ്റ്റഡി കാലാവധി നീട്ടി.

Story by
Read More >>