'മദ്യഷോപ്പിന് മുന്നില്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് നോട്ടിനായും നിന്നൂടെ'; നോട്ട് നിരോധനത്തില്‍ ബ്ലോഗുമായി മോഹന്‍ലാല്‍

നോട്ട് നിരോധനവിഷയത്തില്‍ ബ്ലോഗിനായി കാത്തിരുന്നവരെ മോഹന്‍ലാല്‍ നിരാശരാക്കിയില്ല. ''മദ്യഷോപ്പിനും സിനിമാശാലകള്‍ക്കും മതവിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ക്കും മുന്നില്‍ പരാതിയില്ലാതെ വരിനില്‍ക്കുന്ന നമ്മള്‍ നല്ല കാര്യത്തിന് വേണ്ടി അല്‍പ്പസമയം വരിനില്‍ക്കാന്‍ ശ്രമിക്കുന്നതില്‍ കുഴപ്പമൊന്നുമില്ല''- മോഹന്‍ലാല്‍ പറയുന്നു

നോട്ട് നിരോധനവിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് നടന്‍ മോഹന്‍ലാലിന്റെ ബ്ലോഗ്. നല്ല ലക്ഷ്യത്തിനു വേണ്ടിയുള്ള തീരുമാനമാണ് നോട്ട് നിരോധനമെന്ന് മനസ്സിലാക്കുന്നുവെന്ന് മോഹന്‍ലാല്‍ പറയുന്നു. പലതരത്തില്‍ സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതായി ഈ തീരുമാനം എന്നാണ് പല ഭാഗങ്ങളില്‍ നിന്നുള്ള വിമര്‍ശനം. മദ്യഷോപ്പിനും സിനിമാശാലകള്‍ക്കും മതവിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ക്കും മുന്നില്‍ പരാതിയില്ലാതെ വരിനില്‍ക്കുന്ന നമ്മള്‍ നല്ല കാര്യത്തിന് വേണ്ടി അല്‍പ്പസമയം വരിനില്‍ക്കാന്‍ ശ്രമിക്കുന്നതില്‍ കുഴപ്പമന്നുമില്ലെന്നാണ് തന്റെ അഭിപ്രായമെന്ന് മോഹന്‍ലാല്‍ ബ്ലോഗില്‍ കുറിച്ചു.


വലിയ തീരുമാനം എടുക്കുമ്പോള്‍ അതിനെ പിന്തുടര്‍ന്ന് വലിയ വിഷമങ്ങള്‍ ഉണ്ടാവും എന്നറിയാതെയാവില്ല ഇത് ചെയ്തത്. വരി നില്‍ക്കുന്നതിന്റെ വിഷമം താന്‍ മനസ്സിലാക്കുന്നുവെന്നും മോഹന്‍ലാല്‍ പറയുന്നു. കരളത്തിലും ഇന്ത്യയിലും പുറംരാജ്യങ്ങളിലും പോയാല്‍ അവസരം ലഭിച്ചാല്‍ വരി നിന്നാണ് ആവശ്യങ്ങള്‍ നിവര്‍ത്തിക്കാറുള്ളത്.

Read More >>