'പ്രധാനമന്ത്രി ആത്മാര്‍ത്ഥമായി നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കായിരുന്നു നോട്ടു നിരോധനം': പ്രധാനമന്ത്രിയുടെ നോട്ടു പിന്‍വലിക്കലിനെ അനുകൂലിച്ചു മോഹന്‍ലാല്‍

നോട്ടു നിരോധനം എല്ലാ വിഭാഗങ്ങളെയും പോലെ കേരളത്തില്‍ നിന്നും എത്രയോ ദൂരെ വന്ന് സിനിമ ഷൂട്ട് ചെയ്യുന്ന ഞങ്ങളെയും ബാധിച്ചിട്ടുണ്ട്. വലിയ പണച്ചെലവുള്ള സിനിമ മേഖലയില്‍ അത് വേഗം പ്രതിഫലിക്കുകയും ചെയ്യും. എന്നാല്‍ ഞങ്ങളത് സഹിക്കുന്നൂ. പ്രശ്‌നങ്ങളെ മറികടക്കാന്‍ കൂട്ടായി പശ്രമിക്കുന്നു. വയക്തിപരമായി ഞാനുമായി ബന്ധപ്പെട്ട പല മേഖലകളെയും ഈ സാമ്പത്തിക പുനഃക്രമീകരണം വല്ലാതെ ബാധിക്കും. അതും വ്യക്തിപരമായി ഞാന്‍ സഹിക്കുന്നു.

നോട്ട് നിരോധനവിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് നടന്‍ മോഹന്‍ലാലിന്റെ ബ്ലോഗ്. നല്ല ലക്ഷ്യത്തിനു വേണ്ടിയുള്ള തീരുമാനമാണ് നോട്ട് നിരോധനമെന്ന് മനസ്സിലാക്കുന്നുവെന്ന് മോഹന്‍ലാല്‍ പറയുന്നു. പലതരത്തില്‍ സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതായി ഈ തീരുമാനം എന്നാണ് പല ഭാഗങ്ങളില്‍ നിന്നുള്ള വിമര്‍ശനം. മദ്യഷോപ്പിനും സിനിമാശാലകള്‍ക്കും മതവിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ക്കും മുന്നില്‍ പരാതിയില്ലാതെ വരിനില്‍ക്കുന്ന നമ്മള്‍ നല്ല കാര്യത്തിന് വേണ്ടി അല്‍പ്പസമയം വരിനില്‍ക്കാന്‍ ശ്രമിക്കുന്നതില്‍ കുഴപ്പമന്നുമില്ലെന്നാണ് തന്റെ അഭിപ്രായമെന്ന് മോഹന്‍ലാല്‍ ബ്ലോഗില്‍ കുറിച്ചു.


രാജസ്ഥാനില്‍ മേജര്‍ രവിയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഇരിക്കുമ്പോഴാണ് നോട്ടു നിരോധനത്തെപ്പറ്റിയുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം താന്‍ കേട്ടതെന്ന് മോഹന്‍ലാല്‍ പറയുന്നു. പ്രധാനമന്ത്രി ആത്മാര്‍ത്ഥമായി നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കായിരുന്നു നോട്ടു നിരോധനവും അതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളും. ഇന്ത്യയെ ഏറ്റവും സൂക്ഷ്മമായി പഠിച്ചതിന്റെ മുദ്രകള്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍  ഉണ്ടായിരുന്നതായും മോഹന്‍ലാല്‍ പറയുന്നു.

``പാവപ്പെട്ടവനാണെങ്കിലും അഭിമാനിയായ ഇന്ത്യക്കാരനെ അദ്ദേഹം മുന്നില്‍ നിര്‍ത്തി. തന്റെ വാഹനത്തില്‍ പണമോ ആഭരണമോ വച്ചു മറന്നുപോയ ഓട്ടോ ഡ്രൈവറെ അദ്ദേഹം ഉദാഹരിച്ചു. അയാളുടെ സത്യസന്ധത, ഒന്നിനും വേണ്ടിയല്ലാത്ത സഹനം അത്തരത്തിലുള്ള കോടിക്കണക്കിന് മനുഷ്യര്‍´´- മോഹന്‍ലാല്‍ ബ്ലോഗില്‍ പറയുന്നു. താന്‍ ഒരിക്കലും വ്യക്തി ആരാധകനല്ലെന്നും ആശയങ്ങളെയാണ് താന്‍ ആരാധിക്കുന്നതെന്നും മോഹന്‍ലാല്‍ ബ്ലോഗില്‍ ചുണ്ടിക്കാട്ടുന്നു. നോട്ടു നിരോധനം പെട്ടെന്നുള്ള എല്ലാ ബുദ്ധിമുട്ടുകള്‍ക്കുമപ്പുറം ഒരു നല്ല ലക്ഷ്യത്തിനുവേണ്ടിയുള്ളതാണെന്ന് മനസ്സിലാക്കുന്നതായും മോഹന്‍ലാല്‍ പറയുന്നു.

''നോട്ടു നിരോധനം എല്ലാ വിഭാഗങ്ങളെയും പോലെ കേരളത്തില്‍ നിന്നും എത്രയോ ദൂരെ വന്ന് സിനിമ ഷൂട്ട് ചെയ്യുന്ന ഞങ്ങളെയും ബാധിച്ചിട്ടുണ്ട്. വലിയ പണച്ചെലവുള്ള സിനിമ മേഖലയില്‍ അത് വേഗം പ്രതിഫലിക്കുകയും ചെയ്യും. എന്നാല്‍ ഞങ്ങളത് സഹിക്കുന്നൂ. പ്രശ്‌നങ്ങളെ മറികടക്കാന്‍ കൂട്ടായി പശ്രമിക്കുന്നു. വയക്തിപരമായി ഞാനുമായി ബന്ധപ്പെട്ട പല മേഖലകളെയും ഈ സാമ്പത്തിക പുനഃക്രമീകരണം വല്ലാതെ ബാധിക്കും. അതും വ്യക്തിപരമായി ഞാന്‍ സഹിക്കുന്നു. രാജ്യനന്മയ്ക്കായി നിലകൊള്ളുന്ന പൗരന്‍ എന്ന നിലയില്‍ മാത്രമല്ല മറിച്ച് വിവേകത്തോടെ ചിന്തിക്കാന്‍ കഴിയുന്ന ഒരു മനുഷ്യന്‍ എന്ന നിലയില്‍ കൂടിയാണ്.'' മോഹന്‍ലാൽ പറയുന്നു.

Read More >>