രണ്ടര വര്‍ഷത്തിനുള്ളില്‍ മോദിസര്‍ക്കാര്‍ പരസ്യങ്ങള്‍ക്കു വേണ്ടി ചെലവാക്കിയത് 1,100 കോടി രൂപ

ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിയ ചൊവ്വാ ദൗത്യം, മംഗള്‍യാന്‍ പദ്ധതിക്കായി ചെലവഴിച്ചതിന്റെ രണ്ട് ഇരട്ടിയോളമാണ് ഈ തുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിവരാവകാശ പ്രവര്‍ത്തകനായ രാംവീര്‍ സിംഗ് നല്‍കിയ അപേക്ഷയില്‍ ഡയറക്ടറേറ്റ് ഓഫ് അഡ്വര്‍ടൈസിങ്ങ് ആന്റ് വിഷ്വല്‍ പബ്ലിസിറ്റി, ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ്ങ് മന്ത്രാലയം എന്നിവിടങ്ങളില്‍ നിന്നാണ് പ്രസ്തുത വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്.

രണ്ടര വര്‍ഷത്തിനുള്ളില്‍ മോദിസര്‍ക്കാര്‍ പരസ്യങ്ങള്‍ക്കു വേണ്ടി ചെലവാക്കിയത് 1,100 കോടി രൂപ

രണ്ടര വര്‍ഷത്തിനുള്ളില്‍ മോദിസര്‍ക്കാര്‍ പരസ്യങ്ങള്‍ക്കു വേണ്ടി ചെലവാക്കിയത് 1,100 കോടി രൂപയാണെന്ന് വിവരാവകാശ രേഖകള്‍. അധികാരത്തിലേറി രണ്ടരവര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കേന്ദ്രമാക്കിയാണ് ഈ പരസ്യങ്ങള്‍ ഭൂരിഭാഗവും പ്രസിദ്ധം ചെയ്തിരിക്കുന്നത്. 'ദ ക്യാച്ച് ന്യൂസാ'ണ് ഈ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്.

ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിയ ചൊവ്വാ ദൗത്യം, മംഗള്‍യാന്‍ പദ്ധതിക്കായി ചെലവഴിച്ചതിന്റെ രണ്ട് ഇരട്ടിയോളമാണ് ഈ തുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിവരാവകാശ പ്രവര്‍ത്തകനായ രാംവീര്‍ സിംഗ് നല്‍കിയ അപേക്ഷയില്‍ ഡയറക്ടറേറ്റ് ഓഫ് അഡ്വര്‍ടൈസിങ്ങ് ആന്റ് വിഷ്വല്‍ പബ്ലിസിറ്റി, ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ്ങ് മന്ത്രാലയം എന്നിവിടങ്ങളില്‍ നിന്നാണ് പ്രസ്തുത വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്.


rti

ടെലിവിഷന്‍ പരസ്യങ്ങള്‍, റേഡിയോ പരസ്യങ്ങള്‍, ഇന്റര്‍നെറ്റ് പരസ്യങ്ങള്‍, സിനിമ പരസ്യങ്ങള്‍, എസ്എംഎസ് വഴിയുള്ള പരസ്യങ്ങള്‍ എന്നിവയ്ക്ക് ചെലവായ തുക മാത്രമാണിതെന്നും പത്രപ്പരസ്യങ്ങള്‍, പോസ്റ്ററുകള്‍, ഹോര്‍ഡിംഗുകള്‍, ബുക്ക്ലെറ്റുകള്‍ എന്നിവയുടെ ചെലവുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ക്യാച്ച് ന്യൂസ് വ്യക്തമാക്കുന്നു.

ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ്ങ് മന്ത്രാലയത്തില്‍ നിന്നും 2014 ജൂണ്‍ 1 മുതല്‍ 2016 ഓഗസ്റ്റ് 31 വരെയുള്ള കണക്കുകളാണ് ലഭ്യമായിട്ടുള്ളത്. ഈ കണക്കുകള്‍ പ്രകാരം ഒരു ദിവസത്തെ പരസ്യ ചെലവ് ഏകദേശം 1.4 കോടി രൂപയാണെന്നും വ്യക്തമാകുന്നു. മംഗള്‍യാന്‍ പദ്ധതിയുടെ ചെലവ് 450 കോടി രൂപയായിരുന്നു. പരസ്യങ്ങള്‍ക്കു ചെലവായ ആകെ തുക 1,100 കോടി രൂപയും.