ബോളിവുഡ് താരങ്ങൾ വേണ്ട; നരേന്ദ്ര മോദി ഇൻക്രെഡിബിൾ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡർ

കഴിഞ്ഞ രണ്ടു വർഷത്തിനിടെ പ്രധാനമന്ത്രി നടത്തിയ വിദേശ യാത്രകൾ രാജ്യത്തെ ടൂറിസം മേഖലയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. അതിനാൽ ഈ പദവി ഏറ്റെടുക്കാൻ മോദിയേക്കാൾ നല്ല മുഖം വേറെയില്ലെന്നും ടൂറിസം മന്ത്രി മഹേഷ് ശർമ്മ പറഞ്ഞു

ബോളിവുഡ് താരങ്ങൾ വേണ്ട; നരേന്ദ്ര മോദി ഇൻക്രെഡിബിൾ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡർ

ഇൻക്രഡിബിൾ ഇന്ത്യ ക്യാംപെയ്നിന്റെ ബ്രാൻഡ് അംബാസഡറായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ തെരഞ്ഞെടുത്തതായി ടൂറിസം വകുപ്പ് അറിയിച്ചു. ക്യാംപെയിനു വേണ്ട ഏറ്റവും മികച്ച മുഖം മോദിയുടേതാണെന്ന് ടൂറിസം മന്ത്രി മഹേഷ് ശർമ്മ അറിയിച്ചു. മോദി സന്ദർശിച്ച വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് ടൂറിസ്റ്റുകളുടെ ഒഴുക്കുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ രണ്ടു വർഷത്തിനിടെ പ്രധാനമന്ത്രി നടത്തിയ വിദേശ യാത്രകൾ രാജ്യത്തെ ടൂറിസം മേഖലയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. അതിനാൽ  ഈ പദവി ഏറ്റെടുക്കാൻ മോദിയേക്കാൾ നല്ല മുഖം വേറെയില്ലെന്നും മന്ത്രി പറഞ്ഞു. വിദേശികളെ ആകർഷിക്കാനുള്ള പ്രചാരണ പരിപാടികളിൽ ബോളിവുഡ് താരങ്ങളെ ഉൾപ്പെടുത്തേണ്ടതില്ല. ഇന്ത്യയിലേയും വിദേശത്തേയും വേദികളിൽ മോദി ടൂറിസത്തെ കുറിച്ച് സംസാരിക്കുന്ന വീഡിയോ പ്രചാരണത്തിന് പ്രയോജനപ്പെടുത്തും. മോദിയെ ഉപയോഗപ്പെടുത്തി വീഡിയോ നിർമ്മിക്കാനും മന്ത്രാലയം പദ്ധതിയിടുന്നുണ്ട്. ഇന്ത്യയിൽ ടൂറിസം സീസൺ ആരംഭിക്കുന്ന നവംബർ അവസാന വാരത്തോടെ വീഡിയോ പുറത്തിറക്കാനാണ് തീരുമാനം.

രാജ്യത്ത് അസഹിഷ്ണുതയുണെന്ന പരാമർശം നടത്തിയതിന് ബോളിവുഡ് താരം അമീർ ഖാനെ ഇൻക്രെഡിബിൾ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡർ സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. തുടർന്ന് അമിതാബ് ബച്ചൻ, പ്രിയങ്ക ചോപ്ര തുടങ്ങിയ താരങ്ങളെ തൽ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.

Read More >>