വീട്ടിലെ ഏഴുലക്ഷം: ഷാനിയോട് തോല്‍ക്കാന്‍ തയ്യാറായിക്കോളു മോഡി ഫാന്‍സ്

നോട്ട് നിരോധനത്തിനെതിരെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കുപ്രചരണങ്ങള്‍ നടത്തുകയാണ് മോഡി അനുകൂലികള്‍- അത്തരത്തിലൊന്ന് മനോരമ ന്യൂസിലെ ഷാനി പ്രഭാകരനെതിരെയും വന്നു; മറുപടിയുമായി ഷാനിയിന്ന് വീണ്ടും നോട്ട് പ്രതിസന്ധിക്കെതിരെ 9.30ന് എത്തുന്നു

വീട്ടിലെ ഏഴുലക്ഷം: ഷാനിയോട് തോല്‍ക്കാന്‍ തയ്യാറായിക്കോളു മോഡി ഫാന്‍സ്

നോട്ട് നിരോധനത്തിനെതിരെ ബിജെപിയെ കുഴയ്ക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചതിന് മനോരമ ന്യൂസിലെ ഷാനി പ്രഭാകരനെതിരെ വ്യാജ ആരോപണം ഉന്നയിച്ച് നാവടക്കാന്‍ നടത്തിയ ശ്രമം വിലപ്പോയില്ല. ഇന്ന് നോട്ട് നിരോധനത്തിനെതിരെ 'പറയാതെവയ്യ'യുമായി ഷാനിയെത്തുന്നു. നോട്ട് നിരോധനത്തിന് എതിരെ ഷാനി പ്രഭാകരനടക്കം മലയാളത്തിലെ ന്യൂസ്  മോഡറേറ്റര്‍മാരെല്ലാവരും തന്നെ ജനപക്ഷ നിലപാടാണ് എടുത്തിരുന്നത്.

[caption id="attachment_61111" align="alignright" width="326"]sahni-prabhakar-e

ട്രൂ തിങ്കേഴ്‌സ് ഗ്രൂപ്പില്‍ ഷാനിക്കെതിരെ പ്രചരിപ്പിച്ച വ്യാജ ആരോപണം[/caption]

ജനങ്ങളും മാധ്യമങ്ങളും നോട്ട് നിരോധനത്തിനെതിരെ തിരിഞ്ഞതോടെ സമനില തെറ്റിയ നിലയിലായ മോഡി ഭക്തര്‍ വ്യാജ ആരോപണങ്ങള്‍ പ്രചരിപ്പിച്ചു തുടങ്ങി. സംഘപരിവാര്‍ അനുകൂലികളുടെ ഫേസ്ബുക്ക് ഗ്രൂപ്പായ ട്രൂതിങ്കേഴ്സാണ് ഷാനിയുടെ വീട്ടില്‍ ഏഴുലക്ഷം രൂപയുടെ കള്ളപ്പണം എന്ന നുണ പ്രചരിപ്പിച്ചത്. നോട്ട് നിരോധനത്തിനെതിരെ ഷാനി പ്രതികരിക്കുന്നത് വീട്ടില്‍ കള്ളപ്പണമുള്ളതു കൊണ്ടെന്നാണെന്നുള്ള കുപ്രചരണത്തോടെ മോദി അനുകൂലികള്‍ സോഷ്യല്‍ മീഡിയയിലും പോസ്റ്റുകളിട്ടു.

ആ പോസ്റ്റ് അടക്കം ഉള്‍പ്പെടുത്തി കൊണ്ടാണ് ഇന്ന് പറയാതെവയ്യ ഷാനി അവതരിപ്പിക്കുന്നത്. ഇന്നത്തെ പറയാതെ വയ്യ എന്താണെന്നുള്ളത്, പ്രെമോയില്‍ ഷാനി തന്നെ പറയുന്നു- ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ വ്യാജ ആരോപണങ്ങളിലേയ്ക്ക് ഒളിച്ചോടുന്ന രാഷ്ട്രീയ ആരോധകര്‍. നോട്ട് പ്രതിസന്ധിയില്‍ ഇനി എന്തു ചെയ്യണമെന്ന് മോഡി സര്‍ക്കാരിന് നിശ്ചയമുണ്ടോ?

ഇന്ന് രാത്രി 9.30നാണ് ഷാനി പറയാതെ വയ്യ, മനോരമ ന്യൂസില്‍ പറയുന്നത്.

മനോരമയിലെ ന്യൂസ് എഡിറ്ററും കഥാകൃത്തുമായ പ്രമോദ് രാമന്‍ പറയാതെ വയ്യയുടെ പ്രെമോ ഷയര്‍ ചെയ്ത് എഴുതുന്നു- ഷാനിയോട് തോല്‍ക്കാന്‍ തയ്യാറായിക്കോളൂ, ഒരുവട്ടം കൂടി.

Read More >>