മോദിയുടെ 'കളളപ്പണവേട്ട' മൈൻഡു ചെയ്യാതെ ബിജെപി നേതാവ് ജനാർദ്ദന റെഡ്ഡി; മകളുടെ മാംഗല്യത്തിന് ചെലവ് അഞ്ഞൂറു കോടി!

ഹംപിയിലെ വിജയനഗരസാമ്രാജ്യം വക രാജകൊട്ടാരത്തിന്റെ മാതൃകയിലാണ് വിവാഹവേദി. പതിനാലാം നൂറ്റാണ്ടിൽ വിജയനഗര സാമ്രാജ്യം അടക്കിഭരിച്ച കൃഷ്ണദേവരായരുടെ പുനരവതാരമാണ് താൻ എന്ന് ഉറച്ചു വിശ്വസിക്കുന്ന ആളാണ് ജനാർദ്ദന റെഡ്ഡി.

മോദിയുടെ

കർണാടകയിലെ ഖനിക്കൊളളയുടെ പേരിൽ അറസ്റ്റിലായ ബിജെപി നേതാവ് ജനാർദ്ദന റെഡ്ഡിയുടെ മകൾ ബ്രാഹ്മണിയ്ക്ക് അഞ്ഞൂറു കോടി ചെലവിൽ മാംഗല്യം. ഹൈദരാബാദ് സ്വദേശിയായ വ്യവസായി രാജീവ് റെഡ്ഡിയുമായി കഴിഞ്ഞ ആഗസ്റ്റിലാണ് ബ്രാഹ്മണിയുടെ വിവാഹം ഉറപ്പിച്ചത്.

janardhana-reddy-daughter-marriage നവംബർ 16ന് നടക്കുന്ന വിവാഹത്തിന് ഷാരൂഖ് ഖാനും കത്രീനാ കൈഫുമാണ് വിശിഷ്ടാതിഥികൾ. ദക്ഷിണേന്ത്യയിലെ മറ്റു താരങ്ങൾക്കും ക്ഷണമുണ്ട്.എന്നാൽ പല വിവിഐപികളും വിവാഹച്ചടങ്ങിൽ നിന്നു വിട്ടുനിൽക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വിവാഹവേദിയിൽ കണ്ടുപോകരുതെന്ന് പാർടി നേതാക്കൾക്ക് ബിജെപി ഹൈക്കമാൻഡ് കർശന നിർദ്ദേശവും നൽകി.


എന്നാൽ ബെല്ലാരി രാജ ഒരിഞ്ചു പിന്നോട്ടില്ല. ഹംപിയിലെ വിജയനഗരസാമ്രാജ്യം വക രാജകൊട്ടാരത്തിന്റെ മാതൃകയിലാണ് വിവാഹവേദി. പതിനാലാം നൂറ്റാണ്ടിൽ വിജയനഗര സാമ്രാജ്യം അടക്കിഭരിച്ച കൃഷ്ണദേവരായരുടെ പുനരവതാരമാണ് താൻ എന്ന് ഉറച്ചു വിശ്വസിക്കുന്ന ആളാണ് ജനാർദ്ദന റെഡ്ഡി.

Gali-Janardhan-Reddy-Unique-Invitation-for-his-Daughter-Weddingചരിത്രം സൃഷ്ടിച്ച വിവാഹക്ഷണക്കത്താണ് റെഡ്ഡി വിതരണം ചെയ്തത്. പ്രത്യേകം രൂപകൽപന ചെയ്ത പെട്ടിക്കുളളിലാണ് കത്ത്. പെട്ടി തുറക്കുമ്പോൾ എൽസിഡി സ്ക്രീൻ തെളിയും. പാട്ടും വിവാഹക്ഷണവും. പിന്നെ റെഡ്ഡിയും ഭാര്യയും മകനും ചേർന്ന് അതിഥി ദേവോ ഭവ. ശേഷം വധൂവരന്മാരെ സ്ക്രീനിൽ പരിചയപ്പെടുത്തും. ബോളിവുഡ് സിനിമകൾ നാണിച്ചുപോകുന്ന അവതരണം.നാലു ദിവസം നീളുന്ന വിവാഹച്ചടങ്ങിന് ആഡംബര വസ്ത്രങ്ങളിഞ്ഞ് വധുവും കുടുംബവും ബംഗളൂരൂവിലെ കൊട്ടാരമൈതാനത്തെത്തുന്നത് ചാർട്ടു ചെയ്ത വിമാനത്തിൽ.

വിവാഹച്ചടങ്ങിനു നേതൃത്വം നൽകുന്നത് തിരുപ്പതി തിരുമല ക്ഷേത്രത്തിലെ എട്ടു പൂജാരിമാർ.

വിജയനഗര സാമ്രാജ്യത്തിനും ഹംപിയ്ക്കുമൊപ്പം ജനാർദ്ദന റെഡ്ഡി പഠിച്ച സ്ക്കൂളും വിവാഹവേദിയിൽ പുനഃസൃഷ്ടിച്ചിട്ടുണ്ട്.

ബെല്ലാരിയിലെ തനതു ഗ്രാമത്തിന്റെ മാതൃകയിലാണ് ഭക്ഷണപ്പന്തൽ.

ചടങ്ങിനെത്തുന്ന വിവിഐപികൾക്ക് മണ്ഡപത്തിലെത്താൻ കുഷൻ ഘടിപ്പിച്ച കാളവണ്ടികൾ.

നാട്ടിലെ വസ്തുവകകൾക്കു പുറമേ സിംഗപ്പൂരിലെ ആസ്തിയും പണയം വെച്ച് കോടികൾ സമാഹരിച്ചിട്ടുണ്ട്.

എല്ലാ ചെലവുകളുടെയും കൃത്യമായ കണക്ക് ഒരു മാസത്തിനകം ഇൻകം ടാക്സുകാർക്കു കൊടുക്കുമെന്നും ജനാർദ്ദന റെഡ്ഡി പറയുന്നു.

കർണാടക - ആന്ധ്രാ അതിർത്തിയിലെ കാടും മലയും തുരന്ന് ധാതു സമ്പത്തു കൊളളയടിച്ച ബെല്ലാരി രാജ ആയിരത്തിലേറെ ദിവസമാണ് ജയിലിൽ കിടന്നത്. ബെല്ലാരിയിൽ കടന്നുപോകരുതെന്ന നിബന്ധനയിൽ സുപ്രിംകോടതി 2015 ജനുവരിയിലാണ് ജനാർദ്ദന റെഡ്ഡിയ്ക്ക് ജാമ്യം നൽകിയത്. എന്നാൽ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ 21 ദിവസത്തേയ്ക്ക് ജാമ്യവ്യവസ്ഥയിൽ സുപ്രിംകോടതി ഇളവു നൽകി.

സുഗ്ഗലമ്മാദേവീക്ഷേത്രം ബോംബുവെച്ചു തകർത്ത ജനാര്‍ദ്ദന റെഡ്ഡി കർണാടകയുടെ ‘ഖനീശ്വര’നും ബിജെപിയിലെ കിരീടം വെയ്ക്കാത്ത രാജാവുമായി വളർന്ന ചരിത്രം

Read More >>