'ഹിറ്റ്‌ലര്‍,സ്റ്റാലിന്‍, മാവോ, മോഡി..'സ്വേച്ഛാധിപതികളുടെ പട്ടിക നീളുന്നു

20പതാം നൂറ്റാണ്ടില്‍ അങ്ങോളമിങ്ങോളം ഇത്തരത്തില്‍ അപകടകരമായ തീരുമാനങ്ങള്‍ എടുത്ത പല കഥകളും കാണാം. മാവോയുടെയും സ്റ്റാന്‍ലിനിന്‍റെയും കമ്മ്യൂണിസം, ഹിറ്റ്‌ലറിന്റെ ഫാസിസം എന്നിവ അതിന് ഉദാഹരണമാണ്. എന്നിട്ടും നമ്മള്‍ പഠിച്ചില്ല.

1958ല്‍ ചൈനയുടെ ഭരണാധികാരി മാവോ വിചിത്രമായ ഒരു കല്‍പ്പന പുറപ്പെടുവിച്ചു. രാജ്യത്തെ കുരുവികളെ ഒന്നടങ്കം കൊന്നൊടുക്കാന്‍ ഉള്ള ഉത്തരവായിരുന്നു അത്. വയലിലെ ധാന്യങ്ങള്‍ കുരുവികള്‍ തിന്നൊടുക്കുന്നു എന്ന കര്‍ഷകരുടെ പരാതിക്കുള്ള പരിഹാരമായാണ് മാവോ ഈ വിഡ്ഢിത്തരം വിളംബരം ചെയ്തത്. നേതാവിന്‍റെ കല്‍പ്പനയെ ധിക്കരിക്കാന്‍ കഴിയില്ലെലോ, വൈകാതെ രാജ്യത്തെ കുരുവികളെ കൊന്നൊടുക്കാന്‍ തുടങ്ങി.

മറ്റൊരു കാര്യം ആരും ശ്രദ്ധിച്ചിരുന്നില്ല, വിള തിന്നുനശിപ്പിക്കുന്ന പൂച്ചികളെ ഭക്ഷിച്ചിരുന്നത് കുരുവികളാണ്. ചുരുക്കത്തില്‍ വിള സംരക്ഷിക്കാന്‍ എന്ന പേരില്‍ മാവോ നടത്തിയ നീക്കം പ്രകൃതിയുടെ സന്തുലിതാവസ്ഥ തകര്‍ത്തു, എന്ന് മാത്രമല്ല ചൈനയില്‍ കൂടുതല്‍ കൃഷിനാശത്തിന് കാരണമാവുകയും ചെയ്തു. അങ്ങനെ രാജ്യത്ത് പട്ടിണിയും ക്ഷാമവും ഉണ്ടാവുകയും അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 45 മില്യണിലധികം ആളുകള്‍ മരണപ്പെടുകയും ചെയ്തു.


രാജ്യത്തിന്‍റെ നന്മയ്ക്കായി അല്പം സഹനശക്തി പ്രകടിപ്പിക്കണം എന്ന് മാവോ ആവശ്യപ്പെട്ടിരുന്നത് ആദ്യമാദ്യം ആളുകള്‍ അനുസരിച്ചെങ്കിലും പിന്നീട് പൊതുജനം പ്രക്ഷോഭത്തിലേക്ക് കടന്നു. മഹത്തായ ഒരു പദ്ധതി നടപ്പിലാക്കാന്‍ ഒരു സമൂഹത്തെ മുഴുവന്‍ മാറ്റിമറിച്ചു ഒരു ഭരണാധികാരിയ്ക്ക് പലതും ചെയ്യാന്‍ കഴിയും എന്നാ ധാരണ തെറ്റി. 20പതാം നൂറ്റാണ്ടില്‍ അങ്ങോളമിങ്ങോളം ഇത്തരത്തില്‍ അപകടകരമായ തീരുമാനങ്ങള്‍ എടുത്ത പല കഥകളും കാണാം. മാവോയുടെയും സ്റ്റാന്‍ലിനിന്‍റെയും കമ്മ്യൂണിസം, ഹിറ്റ്‌ലറിന്റെ ഫാസിസം എന്നിവ അതിന് ഉദാഹരണമാണ്. എന്നിട്ടും നമ്മള്‍ പഠിച്ചില്ല.adolph-hitler-micropenis-650x350


നരേന്ദ്രമോഡിയുടെ നോട്ട് പിന്‍വലിക്കല്‍ നടപടി അത്തരത്തില്‍ ചിന്തിക്കാന്‍ പോലും കഴിയാത്തത്ര വിഡ്ഢിത്തം നിറഞ്ഞ ഒന്നാണ്. വീണ്ടുവിചാരമില്ലാതെ നടപ്പിലാക്കാന്‍ ശ്രമിച്ച ഈ തീരുമാനം മൂലം വലയുന്നതും സാധാരണ ജനങ്ങളാണ്.

കള്ളപ്പണത്തിനെതിരെയുള്ള തന്‍റെ ആക്രമണമാണ് ഈ നീക്കം എന്നാണ് മോഡി പറയുന്നത്. ഇത് സത്യമല്ല, അതിനുള്ള നാല് കാരണങ്ങള്‍ ഇവയാണ്.

1) ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കള്ളപ്പണത്തിന്‍റെ കേവലം 6% മാത്രമാണ് കറന്‍സിയായി സൂക്ഷിക്കപ്പെടുന്നത്.

2) കൂടിയ തുകകള്‍ പിന്‍വലിക്കുന്നു എന്ന് അവകാശപ്പെട്ടു അതിലും കൂടുതല്‍ മൂല്യമുള്ള തുകകള്‍ ഇറക്കിയത് കള്ളപ്പണത്തെ വളര്‍ത്തുകയാണ് ചെയ്യുന്നത്.

3) പല സാമ്പത്തിക ശാസ്ത്രജ്ഞര്‍ സൂചിപ്പിച്ചത് പോലെ ഈ നീക്കം ആക്രമിക്കുന്നത് വിപണിയെയാണ്, കള്ളപ്പണത്തെയല്ല. കള്ളപ്പണവും അഴിമതിയും പ്രതിരോധിക്കാന്‍ അതിന്‍റെ മൂലകാരണമാണ് പരിഹരിക്കപ്പെടെണ്ടത്.modi-us_2126610f


ഏറ്റവും വലിയ ജനാധിപത്യരാജ്യത്തില്‍ അഴിമതിയും കള്ളപ്പണവും നിയന്ത്രണാതീതമായി വളരുന്നു എങ്കില്‍ അതിനര്‍ത്ഥം അധികാരത്തില്‍ പ്രബലരായ ചിലര്‍ കൈകടത്തുന്നുണ്ട് എന്നാണ്. കള്ളപ്പണത്തെ നിയന്ത്രിക്കുവാന്‍ മോഡി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയല്ലായിരുന്നു ചെയ്യേണ്ടത്, 2014ല്‍ ഇലക്ഷന്‍ സമയത്ത് നല്‍കിയ വാഗ്ദാനം പ്രാവര്‍ത്തികമാക്കുവാനായിരുന്നു ശ്രമിക്കേണ്ടത്. ഇതിനു പകരം ജനങ്ങള്‍ കൂടുതല്‍ കൂടുതല്‍ പ്രയാസം അനുഭവിക്കേണ്ടിവരുന്നു. പുതിയ സര്‍ക്കാര്‍..പുതിയ അഴിമതി!

4) ഏറ്റവും പ്രധാനമായ മറ്റൊരു കാര്യമിതാണ്‌- മൂല്യത്തില്‍ കൂടിയ നോട്ടുകള്‍ അല്ല ഇത് എന്നുള്ളതാണ്. കഴിഞ്ഞ 15വര്‍ഷമെങ്കിലും മോഡി കടയില്‍ പോയി സാധനം വാങ്ങിയിട്ടുണ്ടാകില്ല, അതുക്കൊണ്ട് തന്നെ പാവപ്പെട്ടവന് ഈ നോട്ടുകള്‍ ആവശ്യമുണ്ടെന്നു മോഡി കരുതുന്നില്ല. ഇതിനുമുന്‍പ് ഒടുവിലായി നോട്ട് പിന്‍വലിച്ച 1978ല്‍ ആയിരം രൂപ നല്‍കുമ്പോള്‍ ഇപ്പോള്‍ ഏകദേശം 12,000 രൂപയുടെ മൂല്യമുള്ള സാധനങ്ങള്‍ വാങ്ങാന്‍ കഴിയുമായിരുന്നു. ധനികര്‍ ഈ നോട്ടുപയോഗിച്ച് കള്ളപ്പണ സമാഹാരം നടത്തി, പാവപ്പെട്ടവന്‍ അതുപയോഗിച്ചുമില്ല. വിരോധാഭാസം എന്ന് പറയാം, ഇന്നത്തെ 500 രൂപ 1978ലെ 50രൂപയുടെ മൂല്യത്തിനു സമമായി മാറി.

ഈ നോട്ടുകള്‍ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥിതിയിലെ 85% പണത്തിന്‍റെ മൂല്യമുള്ളതാണ്. ഇന്ത്യയില്‍ ഇന്ന് നടക്കുന്ന 90% ഇടപാടുകളും ക്യാഷ് ഇടപാടുകളാണ്, ഇന്ത്യയില്‍ ഉള്ള പണത്തിന്‍റെ 90%വും കള്ളപ്പണവുമല്ല.

മോഡി നടപ്പിലാക്കിയ പരിഷ്ക്കാരത്തിന്‍റെ തീവ്രത വളരെ രൂക്ഷമാണ്. 53% ആളുകള്‍ക്ക് മാത്രമേ ഇന്ത്യയില്‍ ബാങ്ക് അക്കൌണ്ട് ഉള്ളു എന്ന് RBI അടുത്തിടെ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ബാക്കിയുള്ള 600 മില്യണ്‍ ജനത എങ്ങനെയാണ് അപ്പോള്‍ പണം കൈകാര്യം ചെയ്യുന്നത്? ഇതില്‍ തന്നെ പകുതിയോളം ആളുകള്‍ക്ക് സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ പോലുമില്ല. ഇങ്ങനെയുള്ളവര്‍ പണം എങ്ങനെ മാറിയെടുക്കണം എന്നറിയാത്ത അങ്കലാപ്പിലാണ്. പിന്‍വലിച്ച തുകയ്ക്ക് സമാനമായ തുക എത്തിക്കാന്‍ സര്‍ക്കാറിന് കുറഞ്ഞപക്ഷം ആറു മാസം വേണ്ടിവരും എന്ന് കണക്കാക്കപ്പെടുന്നു. ഓരോ ദിവസവും മരണനിരക്ക് കൂടുന്നു, ജനങ്ങളുടെ ദുരിതം അവസാനിക്കുന്നുമില്ല.

വ്യക്തിഗതകോട്ടങ്ങളെക്കാള്‍ ഉപരി നമ്മുടെ രാജ്യത്തിന്‍റെ സമ്പത്തില്‍ ശോഷണം സംഭവിക്കുന്നു.പണം അതാവശ്യമാണ്..കര്‍ഷകന് വിളയിറക്കാനോ കൂലി കൊടുക്കാനോ കഴിയുന്നില്ല. ചരക്ക് ഗതാഗതം താറുമാറായി, പലയിടത്തും ചെറുകിട കച്ചവടങ്ങള്‍ പൂട്ടിക്കെട്ടി. ചില സ്ഥലങ്ങളില്‍ പഴയ ബാര്‍ട്ടര്‍ സംവിധാനം (കൊടുക്കല്‍ വാങ്ങല്‍) തിരിച്ചുവന്നു.
ഇനി, നടപ്പിലാക്കിയ മാര്‍ഗ്ഗം മാത്രമാണ് തെറ്റ് എന്ന് പറയുന്നതിലും കാര്യമില്ല. വരുംവരായ്കളെ കുറിച്ചു പഠിക്കാതെ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന എല്ലാം വിനാശകരമാണ്.

ജനങ്ങളുടെ മൌലീകമായ സ്വാതന്ത്ര്യത്തില്‍ സര്‍ക്കാരിന് എന്തധികാരം?

(Translation of the article by Amit Varma for ET)

Read More >>