ശൈലിയില്‍ മാറ്റമുണ്ടാകില്ല, എന്നാല്‍ പ്രതികരിക്കാന്‍ പാടില്ലാത്തിടത്ത് പ്രതികരിക്കില്ല; എംഎം മണി

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായത് കൊണ്ട് മാത്രമാണ്. തന്നെപ്പോലൊരു സാധാരണക്കാരനെ ഈ നിലയിലേക്ക് പരിഗണിച്ചത്. മറ്റേതെങ്കിലും ബൂര്‍ഷ്വാ പാര്‍ട്ടിയിലായിരുന്നെങ്കില്‍ കൈയ്യൂക്കുള്ളവന്‍ കാര്യക്കാരനായി മാറിയേനെ.

ശൈലിയില്‍ മാറ്റമുണ്ടാകില്ല, എന്നാല്‍ പ്രതികരിക്കാന്‍ പാടില്ലാത്തിടത്ത് പ്രതികരിക്കില്ല; എംഎം മണി

തിരുവനന്തപുരം: സന്തോഷവും പാര്‍ട്ടിയോട് കടപ്പാടുമുണ്ടെന്ന് എംഎം മണി. വൈദ്യുതി മന്ത്രി സ്ഥാനത്തേക്ക് സിപിഐഎം സംസ്ഥാന കമ്മറ്റി പരിഗണിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്കുള്ള വിശ്വാസ്യത കാത്തുസൂക്ഷിക്കും. തന്റെ ശൈലില്‍ മാറ്റമുണ്ടാകില്ലെന്നും എന്നാല്‍ പ്രതികരിക്കാന്‍ പാടില്ലാത്തിടത്ത് പ്രതികരിക്കില്ല. ഇടുക്കിയില്‍ നിന്നുള്ള ആദ്യ മന്ത്രിയാണ് താന്‍. അയല്‍ക്കാര്‍ക്കുപോലും ഈ കാര്യത്തില്‍ സന്തോഷമുണ്ടാകും. വകുപ്പ് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ്. ഏത് വകുപ്പ് ലഭിച്ചാലും ഒരു കൈ നോക്കും.


ചെറുപ്പകാലത്താണ് ഹൈറേഞ്ചിലേക്ക് കുടിയേറിയത്, കൃഷിക്കാരനായിരുന്നു. അവിടെ നടന്ന കുടിഒഴിപ്പിക്കല്‍ സമരങ്ങളില്‍ പങ്കാളിയായിട്ടുണ്ട്. പാര്‍ട്ടി ഒന്നായിരുന്നപ്പോള്‍ അനുഭാവിയായിരുന്നു. പാര്‍ട്ടി രാണ്ടായി പിളര്‍ന്ന ശേഷം സിപിഐഎം അംഗം ആകണമെന്ന് തോന്നി. സൈദ്ധാതികമായി പാര്‍ട്ടിയോട് കൂടുതല് യോജിപ്പ് വന്നു. അങ്ങനെ പാര്‍ട്ടി അംഗമായി. പാര്‍ട്ടി അംഗമായിട്ട് ഇപ്പോള്‍ 50 വര്‍ഷമായി. തനിക്ക് എത്തിപ്പെടാന്‍ കഴിയുന്ന ഏറ്റവും വലിയ ഉയരത്തില്‍ എത്തിക്കഴിഞ്ഞു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായത് കൊണ്ട് മാത്രമാണ്. തന്നെപ്പോലൊരു സാധാരണക്കാരനെ ഈ നിലയിലേക്ക് പരിഗണിച്ചത്. മറ്റേതെങ്കിലും ബൂര്‍ഷ്വാ പാര്‍ട്ടിയിലായിരുന്നെങ്കില്‍ കൈയ്യൂക്കുള്ളവന്‍ കാര്യക്കാരനായി മാറിയേനെ. എല്ലാ പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും നേരിട്ടാണ് ഇവിടെ വരെ എത്തിയത്. തികച്ചും അപ്രതീക്ഷിതമായാണ് മന്ത്രി സ്ഥാനം തന്നിലേക്കെത്തുന്നതന്നും മണി പറഞ്ഞു.

സിപിഐയിലെ രണ്ട് മന്ത്രിമാര്‍ക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തെപ്പറ്റി മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ സിപിഐ മന്ത്രിമാരെ മോശമായി പരാമര്‍ശിച്ചത് ഓര്‍ക്കുന്നില്ലെന്നും അത് ഓര്‍മ്മപ്പെടുത്തേണ്ടെന്നുമായിരുന്നു പ്രതികരണം. സിപിഐഎം കഴിഞ്ഞാല്‍ അടുത്ത പ്രബല പാര്‍ട്ടിയാണ് സിപിഐ എന്നും മുന്നണിയുടെ യോജിപ്പിന് വേണ്ടി നില്‍ക്കുന്ന ആളാണെന്നും മന്ത്രി സ്ഥാനം ഏറ്റെടുത്താലും അത് അങ്ങനെ ആയിരിക്കുമെന്നും നിയുക്ത മന്ത്രി വ്യക്തമാക്കി

Read More >>