വെള്ളാപ്പള്ളി നടേശനെതിരെ എംഎം മണി എംഎല്‍എ

എല്‍ഡിഎഫ് അധികാരത്തിലെത്തിയത് സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ ഒറ്റക്കെട്ടായി നേരിട്ടാണ്. സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വരുന്നതോടെ ഉമ്മന്‍ചാണ്ടിയുടെ അവസ്ഥ വളരെയധികം ദയനീയമായിരിക്കും. ബാംഗ്ലൂര്‍ കോടതിയുടെ വിധി അതിന്റെ തുടക്കമാണ്

വെള്ളാപ്പള്ളി നടേശനെതിരെ എംഎം മണി എംഎല്‍എ

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ എംഎം മണി എംഎല്‍എ. എസ്എന്‍ഡിപി പ്രസ്ഥാനത്തെ ഉപയോഗിച്ച് വെള്ളാപ്പള്ളി ബിജെപിക്ക് പാദസേവ ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഭരണത്തിലിരുന്നപ്പോള്‍ വെള്ളാപ്പള്ളിക്ക് ജനങ്ങളെ പറ്റിക്കാന്‍ നല്ല സാഹചര്യമാണ് ഉണ്ടായിരുന്നതെന്നും എല്‍ഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ അതുണ്ടാകാന്‍ പോകുന്നില്ലെന്ന തിരിച്ചറിവുമാണ് ബിജെപിയുമായി കൂട്ടുകൂടാന്‍ വെള്ളാപ്പള്ളിയെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.


അങ്ങാടിക്കലില്‍ എം. രാജേഷ് രക്തസാക്ഷിത്വ വാര്‍ഷിക അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് എംഎം മണി വെള്ളാപ്പള്ളിക്കെതിരെ രംഗത്തെത്തിയത്. എസ്എന്‍ഡിപി പ്രസ്ഥാനങ്ങളോടുള്ള സമീപനത്തില്‍ വെള്ളാപ്പള്ളിക്കും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കും രണ്ടു മുഖങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫ് അധികാരത്തിലെത്തിയത് സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ ഒറ്റക്കെട്ടായി നേരിട്ടാണ്. സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വരുന്നതോടെ ഉമ്മന്‍ചാണ്ടിയുടെ അവസ്ഥ വളരെയധികം ദയനീയമായിരിക്കും. ബാംഗ്ലൂര്‍ കോടതിയുടെ വിധി അതിന്റെ തുടക്കമാണ്- എംഎം മണി പറഞ്ഞു. അധികാരത്തിലേറി നല്ല ഭരണം കാഴ്ചവക്കുന്ന എല്‍ഡിഎഫിന്റെ പ്രഭാവത്തില്‍ യുഡിഎഫിന് മനഃസുഖം നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഒരേ സമയം വിവിധ പെന്‍ഷനുകള്‍ വാങ്ങുന്നത് ഏകീകരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read More >>