മാവോയിസ്റ്റുകളെ കമ്മ്യൂണിസ്റ്റുകാരെന്ന് വിളിക്കാനാവില്ല- മന്ത്രി എംഎം മണി

ബംഗാളിലും ആന്ധ്രയിലുമെല്ലാം സിപിഐഎം പ്രവര്‍ത്തകരെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയിട്ടുണ്ടെന്നും മണി പ്രതികരിച്ചു

മാവോയിസ്റ്റുകളെ കമ്മ്യൂണിസ്റ്റുകാരെന്ന് വിളിക്കാനാവില്ല- മന്ത്രി എംഎം മണി

തിരുവനന്തപുരം: മാവോയിസ്റ്റുകളെ കമ്മ്യൂണിസ്റ്റുകാരെന്ന് വിളിക്കാനാവില്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി. നിരപരാധികളെ കൊല്ലുകയും പണം പിരിക്കുകയും ചെയ്യുന്നവരെ കമ്മ്യൂണിസ്റ്റുകളായി കാണാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. നിലമ്പൂര്‍ കരുളായി വനമേഖലയില്‍ രണ്ടു മാവോവാദികള്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്താവന.
ബംഗാളിലും ആന്ധ്രയിലുമെല്ലാം സിപിഐഎം പ്രവര്‍ത്തകരെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയിട്ടുണ്ടെന്നും മണി പ്രതികരിച്ചു. നിലമ്പൂര്‍ സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തട്ടെയെന്നും മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.

Read More >>