കോളാർ എംഎൽഎയുടെ 'വായ്പാ വിതരണം' ഇന്റർനെറ്റിൽ ഹിറ്റ്; സംഗതി നോട്ടു പിൻവലിക്കലിനു മുമ്പെന്ന് വിശദീകരണം

കര്‍ണാടകയിലെ കോളാര്‍ മണ്ഡലം എംഎല്‍എയാണ് തന്റെ കൈയിലുള്ള കോടികളില്‍ നിന്ന് 3 ലക്ഷം രൂപ വീതം പ്രദേശവാസികള്‍ക്ക് കടം നല്‍കി ഒഴിവാക്കിയത്. രാജ്യമൊട്ടാകെ 500, 1000 രൂപാ നോട്ടുകള്‍ പൂര്‍ണമായും അസാധുവാക്കിയ സാഹചര്യത്തിലാണ് എംഎല്‍എയുടെ ഈ സൂത്രപ്പണി.

കോളാർ എംഎൽഎയുടെ

പൂഴ്ത്തിവച്ച ലക്ഷങ്ങള്‍ നാട്ടുകാര്‍ക്ക് വായ്പയായി വിതരണം ചെയ്ത് ഒഴിവാക്കി കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ. കര്‍ണാടകയിലെ കോളാര്‍ മണ്ഡലം എംഎല്‍എയാണ് തന്റെ കൈയിലുള്ള കോടികളില്‍ നിന്ന് 3 ലക്ഷം രൂപ വീതം പ്രദേശവാസികള്‍ക്ക് കടം നല്‍കി ഒഴിവാക്കിയത്. രാജ്യമൊട്ടാകെ 500, 1000 രൂപാ നോട്ടുകള്‍ പൂര്‍ണമായും അസാധുവാക്കിയ സാഹചര്യത്തിലാണ് എംഎല്‍എയുടെ ഈ സൂത്രപ്പണി. അഴിമതി വീരന്മാരായ നിരവധി രാഷ്ട്രീയക്കാരാണ് തങ്ങളുടെ കൈയിലുള്ള പണം ഒഴിവാക്കാന്‍ ഇത്തരത്തില്‍ വിവിധ കുറുക്കുവഴികള്‍ തേടുന്നത്.


പഴയ നോട്ടുകള്‍ക്കൊപ്പം പൂഴ്ത്തിവച്ച പണം വിതരണം ചെയ്ത് ഒഴിവാക്കിയ വാര്‍ത്ത മാധ്യമങ്ങള്‍ ആഘോഷിച്ചു. ഡിസംബര്‍ 30 വരെ 2.5 ലക്ഷം രൂപ ബാങ്കുകളില്‍ മാറാന്‍ കഴിയുന്ന അവസ്ഥയാണ് ഉള്ളതെന്നിരിക്കെ പലരും ഈ പണം കൈയില്‍ കിട്ടിയപ്പോള്‍ ആഹ്ലാദത്തിലായി. അപ്രതീക്ഷിതമായി കിട്ടിയ പണം എങ്ങനെ കൈകാര്യം ചെയ്യുമെന്നറിയാതെ പലരും കുഴങ്ങി. എംഎല്‍എ പണം വിതരണം ചെയ്യുന്ന ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്.

Cw0J4J-VQAAODQk

അതേസമയം, എംഎല്‍എ പണം വിതരണം ചെയ്യുന്ന ചിത്രങ്ങള്‍ തങ്ങളുടെ ബാങ്കിന്റെ വായ്പാ വിതരണ പരിപാടിയുടേതാണെന്ന അവകാശവാദവുമായി കോളാര്‍, ചിക്ബല്ലാപൂര്‍ ഡിസ്ട്രിക്ട് കോപറേറ്റീവ് ബാങ്ക് പ്രസിഡന്റ് ബ്യാലഹള്ളി ഗോവിന്ദ ഗൗഡ രംഗത്തെത്തി. കഴിഞ്ഞ ശനിയാഴ്ചയെടുത്ത ചിത്രങ്ങളാണത്. ജില്ലയിലെ സ്വയംസഹായ സംഘങ്ങള്‍ക്കുള്ള സഹായ വിതരണ ചടങ്ങായിരുന്നു അത്. ഈ ചിത്രങ്ങള്‍ ബാങ്കിനേയും ചില രാഷ്ട്രീയ നേതാക്കളേയും ആക്ഷേപിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Cw0T-4WVEAAG372Read More >>