ശബരിമല ക്ഷേത്രത്തിന്റെ പേരു മാറ്റിയത് സര്‍ക്കാര്‍ അറിഞ്ഞിട്ടില്ല; ദേവസ്വം ബോര്‍ഡിനോട് വിശദീകരണം ആവശ്യപ്പെടുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ഇത്തരത്തില്‍ ക്ഷേത്രത്തിന്റെ പേര് മാറ്റാന്‍ ദേവസ്വം ബോര്‍ഡിനു അവകാശമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തീരുമാനമെടുത്ത് അത് രഹസ്യമാക്കി വച്ചത് ഗൂഢമാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ശബരിമല ക്ഷേത്രത്തിന്റെ പേരു മാറ്റിയത് സര്‍ക്കാര്‍ അറിഞ്ഞിട്ടില്ല; ദേവസ്വം ബോര്‍ഡിനോട് വിശദീകരണം ആവശ്യപ്പെടുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ശബരിമല പേരുമാറ്റ വിഷയത്തില്‍ സര്‍ക്കാരും ദേവസ്വംബോര്‍ഡും രണ്ടുതട്ടില്‍. ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റിയത് സര്‍ക്കാര്‍ അറിഞ്ഞിട്ടില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിനോട് വിശദീകരണം ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.

ഇത്തരത്തില്‍ ക്ഷേത്രത്തിന്റെ പേര് മാറ്റാന്‍ ദേവസ്വം ബോര്‍ഡിനു അവകാശമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തീരുമാനമെടുത്ത് അത് രഹസ്യമാക്കി വച്ചത് ഗൂഢമാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ശബരിമല ധര്‍മശാസ്താ ക്ഷേത്രമെന്നുള്ളത് ശബരിമല അയ്യപ്പസ്വാമി ക്ഷേത്രമെന്ന് പുനര്‍നാമകരണം ചെയ്യുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനാണ് കഴിഞ്ഞ ദിവസം അറിയിച്ചത്. അയ്യപ്പന്റെ ജീവതവുമായി ബന്ധപ്പെട്ടുള്ള ഐതിഹ്യത്തെ ആധാരമാക്കിയാണ് ക്ഷേത്രം പുനര്‍നാമകരണം ചെയ്യാന്‍ തീരുമാനിച്ചതെന്നും പ്രയാര്‍ വ്യക്തമാക്കിയിരുന്നു.

Read More >>