വടക്കാഞ്ചേരി പീഡനം നിയമസഭയില്‍; എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ഗുരുവായൂര്‍ എസ്പിയോട് പോയി പറയാന്‍ എംഎല്‍എ അനില്‍ അക്കരയോട് മന്ത്രി ബാലന്‍

വടക്കാഞ്ചേരി വിഷയം അടിയന്തരപ്രമേയമായി അവതരിപ്പിച്ച പ്രതിപക്ഷ അംഗം അനില്‍ അക്കരയോടായിരുന്ന മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്. പീഡനം സംബന്ധിച്ച് പ്രതിപക്ഷ അംഗത്തിന് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഗുരുവായൂര്‍ എസ്പിയോട് പോയി പറയാനായിരുന്നു മന്ത്രിയുടെ നിര്‍ദ്ദേശം.

വടക്കാഞ്ചേരി പീഡനം സംബന്ധിച്ച് മന്ത്രി എകെ.ബാലന്റെ വിവാദ പ്രസ്താവന. നിയമസഭയില്‍ നടത്തിയ പരാമര്‍ശം പ്രതിപക്ഷ പ്രതിഷേധത്തിന് കാരണമായതിനെ തുടര്‍ന്ന് ബാലന്‍ പ്രസ്താവന പിന്‍വലിച്ചു.

വടക്കാഞ്ചേരി വിഷയം അടിയന്തരപ്രമേയമായി അവതരിപ്പിച്ച പ്രതിപക്ഷ അംഗം അനില്‍ അക്കരയോടായിരുന്ന മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്. പീഡനം സംബന്ധിച്ച് പ്രതിപക്ഷ അംഗത്തിന് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഗുരുവായൂര്‍ എസ്പിയോട് പോയി പറയാനായിരുന്നു മന്ത്രിയുടെ നിര്‍ദ്ദേശം.

മന്ത്രിയുടെ പരാമര്‍ശത്തിന് പിന്നാലെ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധവുമായി ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റു. മന്ത്രി മര്യാദയോടെ സംസാരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിഷേധം കനത്തതോടെ പരാമര്‍ശം പിന്‍വലിച്ച് മന്ത്രി ബാലന്‍ വിവാദത്തില്‍ നിന്നും തടിയൂരുകയായിരുന്നു. മന്ത്രി പരാമര്‍ശം പിന്‍വലിച്ചതോടെ പ്രതിപക്ഷം പ്രതിഷേധം അവസാനിപ്പിച്ചു.

Read More >>