ജിഷാവധം കച്ചവടം ചെയ്യാന്‍ മീരാ ജാസ്മിനും അനൂപ് മേനോനും

തന്റെ തിരിച്ചു വരവെന്ന് ഘോഷിക്കപ്പെടുന്ന പത്തുകല്‍പ്പനകള്‍ എന്ന സിനിമയുടെ പ്രൊമോഷനു വേണ്ടി ജിഷയുടെ അമ്മയെ ഉപയോഗിച്ചു. ആദ്യദിന കളക്ഷന്‍ നല്‍കാമെന്നാണ് വാഗ്ദാനം.

ജിഷാവധം കച്ചവടം ചെയ്യാന്‍ മീരാ ജാസ്മിനും അനൂപ് മേനോനും

jisha എന്നതിനുള്ള ചിത്രംപുതിയ സിനിമയുടെ പ്രമോഷന് വേണ്ടി ജിഷാവധം ദുരുപയോഗം ചെയ്ത് മീരാ ജാസ്മിനും അനൂപ് മേനോനും.

സംവിധായകന്‍ ഡോണ്‍ മാക്‌സ്, നിര്‍മാതാവ് ജിജി അഞ്ചാനി എന്നിവര്‍ക്കൊപ്പമാണ് ഇരുവരും രംഗത്തെത്തിയത്.

അനൂപും മീരയും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്ന പുതിയ ചിത്രമായ പത്ത് കല്‍പനകളു'ടെ പ്രമോഷന് വേണ്ടി എറണാകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ജിഷയുടെ അമ്മയേയും കൊണ്ടാണ് ഇവരെത്തിയത്.

സിനിമ എങ്ങനെയും വിജയിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കൊലപാതകം നടന്നപ്പോള്‍ ഒരക്ഷരം പോലും പ്രതികരിക്കാതിരുന്ന താരങ്ങള്‍ ഇപ്പോള്‍ ജിഷയുടെ അമ്മയെ കൊണ്ടുവന്നിരിക്കുന്നത്. അമ്മയാവട്ടെ സങ്കടങ്ങള്‍ ഒളിപ്പിക്കാതെ രോഷാകുലയായി.


കോടതിയില്‍ കേസ് വിചാരണയിലിരിക്കെ പ്രതിയെന്ന് പോലീസുകാര്‍ പറയുന്നയാളെ കുറിച്ചുള്ള പ്രസ്താവനകള്‍ ഗുണം ചെയ്യുന്നതല്ല. പ്രതിയെ തൂക്കി കൊല്ലണമെന്നടക്കമുള്ള വികാരങ്ങള്‍ പത്രസമ്മേളനത്തില്‍ പ്രകടിപ്പിച്ചു. ജിഷാ വധത്തോടും വിചാരണയോടും ഉത്തരവാദിത്തത്തോടെ പെരുമാറുന്നവര്‍ക്ക് ചെയ്യാനാവുന്നതല്ല സിനിമയുടെ പ്രചാരണത്തിനായി നടത്തിയ ഹീനതന്ത്രം.

Displaying meera-jasmine-on-jisha-murder-2.jpg

സിനിമയുടെ ആദ്യ ദിവസത്തെ കളക്ഷന്‍ ജിഷയുടെ കുടുംബത്തിന് നല്‍കും എന്ന വാഗ്ദാനം നല്‍കിയാണ് അമ്മയെ കൊണ്ടുവന്നതെന്നാണ് അറിയുന്നത്. ഇത്തരത്തില്‍ ചെറിയ തുകകള്‍ വാഗ്ദാനം ചെയ്ത് ജിഷയുടെ അമ്മയെ പരസ്യത്തിന് ഉപയോഗിച്ചത് ക്രൂരമായ കൊലപാതകത്തോടുള്ള അനാദരവാണെന്ന പ്രതികരണമാണ് ഉയരുന്നത്.

പത്ത് കല്‍പനകള്‍ എന്ന സിനിമ സ്ത്രീ സുരക്ഷ വിഷയമാക്കി ചെയ്ത സിനിമയാണെന്ന അവകാശവാദത്തോടെയാണ് ജിഷയുടെ അമ്മയെ പ്രസ് ക്ലബ്ബില്‍ കൊണ്ടുവന്നത്.

ജിഷ കൊല്ലപ്പെട്ട സമയത്ത് ഒരക്ഷരം മിണ്ടാതിരുന്ന മീര 'തന്തയ്ക്ക് പിറക്കാത്തവരാണ് ഇങ്ങനെ പ്രവൃത്തികള്‍ ചെയ്യുന്നത്' എന്ന് വലിയ ധാര്‍മിക രോഷത്തോടെ പ്രസ് മീറ്റിനിടെ പറയുന്നുണ്ടായിരുന്നു. 'ഇരകള്‍ അനുഭവിച്ച വേദന കുറ്റക്കാരും അറിയണ' മെന്നും അവര്‍ പറഞ്ഞു. അനൂപ് മേനാകട്ടെ 'ജൂഡിഷ്യറിയില്‍ മാറ്റം വരണണമെന്ന' ആവശ്യമാണ് ഉന്നയിച്ചത്.

Displaying meera-jasmine-on-jisha-murder.jpg

തന്റെ മകളെ കൊന്നയാള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ജിഷയുടെ അമ്മ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ താന്‍ തന്നെ ആളുകളെക്കൊണ്ട് കൊല്ലിപ്പിക്കുമെന്ന് അവര്‍ പറഞ്ഞു.

സാധാരണക്കാരിയായ സ്ത്രീയെ സിനിമയുടെ കച്ചവടത്തിനായി പ്രസ് ക്ലബ്ബില്‍ കൊണ്ടുവന്ന നടപടിക്കെതിരെ പ്രതിഷേധമുയരുന്നുണ്ട്.

ജിഷ കൊല്ലപ്പെട്ടപ്പോള്‍ സിനിമാലോകത്തു നിന്ന് പ്രതികരണം ഒന്നും ഉണ്ടായിരുന്നില്ല. ആടുപുലിയാട്ടം എന്ന സിനിമയുടെ റിലീസിങ്ങ്‌ സമയത്ത് നടന്‍ ജയറാമും ജിഷയുടെ അമ്മയെ സന്ദര്‍ശിച്ചിരുന്നു. അന്നും സാമ്പത്തിക വാഗ്ദാനമുണ്ടായിരുന്നു.