മല്ലിയിലയുടെ ഔഷധ ഗുണങ്ങള്‍...

മല്ലിയില നല്ലൊരു ആന്‍റി ഓക്സിഡന്‍റ്റാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ഫൈബറുകള്‍ കൊളസ്ട്രോള്‍ നിയന്ത്രണത്തിനു സഹായിക്കുന്നു.

മല്ലിയിലയുടെ ഔഷധ ഗുണങ്ങള്‍...

മല്ലിയില ഇപ്പോള്‍ കേരളത്തിലെ അടുക്കളകളില്‍ ഒരു വിരുന്നുകാരനല്ല. കറിവേപ്പില മാത്രം ആധിപത്യം സ്ഥാപിച്ചിരുന്ന കേരളീയ വിഭവങ്ങളില്‍ മല്ലിയിലയും തന്‍റെ സ്ഥാനം കണ്ടെത്തി എന്നുള്ളത് നിസാരകാര്യമല്ല. വ്യത്യസ്തമായ മണം മാത്രമല്ല മല്ലിയിലയുടെ ഔഷധഗുണവും ഇതിനെ മലയാളിയുടെ പ്രിയപ്പെട്ടതാക്കി. മല്ലിയിലയില്‍ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകളാണ് ഇതിനു ആസ്വാദ്യകരമായ മണം നല്‍കുന്നത്.

ഔഷധഗുണം നഷ്ടമാകാതെയിരിക്കാന്‍ കറികള്‍ പാകം ചെയ്യുമ്പോഴല്ല മറിച്ച് വെന്തുവാങ്ങിയ വിഭവങ്ങള്‍ക്ക് മേല്‍ അലങ്കാരം എന്നോണമാണ് മല്ലിയില വിതറുന്നത്.

മല്ലിയില നല്ലൊരു ആന്‍റി ഓക്സിഡന്‍റ്റാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ഫൈബറുകള്‍ കൊളസ്ട്രോള്‍ നിയന്ത്രണത്തിനു സഹായിക്കുന്നു.

മല്ലിയിലയില്‍ കാത്സ്യം, കോപ്പര്‍, അയണ്‍, സിങ്ക്, പൊട്ടാസിയം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിന്‍ സിയും ബി കോംപ്ലെക്സും ഇതിലുണ്ട്. രോഗങ്ങളെ പ്രതിരോധിക്കാന്‍ മല്ലിയിലയുടെ ഉപയോഗം സഹായിക്കും.

മല്ലിയില ഭക്ഷിക്കുന്നത് സുഗമമായ ദഹനത്തെയും സഹായിക്കുന്നു. വയറ്റിലെ അസ്വസ്ഥതകള്‍ക്കും പ്രതിരോധിക്കാന്‍ ഒരു പരിധി വരെ ഈ ഇലയുടെ ഉപയോഗം പ്രയോജനകരമാണ്.

ജലദോഷം ചെറിയ പണി, മൂക്കൊലിപ്പ്,വയറ്റിളക്കം എന്നിങ്ങനെയുള്ള അസ്വസ്ഥകള്‍ക്കും മല്ലിയില ഒരു പരിഹാരമാണ്. ബ്ലഡ്‌ ഷുഗര്‍ നിയന്ത്രണത്തിനും മല്ലിയില ഉപയോഗിക്കാവുന്നതാണ്.
ശരീരതാപത്തെ സ്വാധീനിക്കുവാനും മല്ലിയിലയ്ക്ക് കഴിയും. കഠിനമായ ചൂട് ഉള്ളപ്പോള്‍ മല്ലിയില ഇട്ട വെള്ളം കുടിക്കുന്നത് നല്ലതാണ്.

സുഗമമായ ശ്വസനത്തിനും മല്ലിയില പതിവായി ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

Story by