നോട്ടു ക്ഷാമം; തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കാനുള്ള സൗകര്യം ഏർപ്പെടുത്തി

ഒരാഴ്ചയ്ക്കുള്ളില്‍ ഈ സൗകര്യം മറ്റ് കൗണ്ടറുകളിലേക്കും വ്യാപിപ്പിക്കുമെന്നു മെഡിക്കല്‍ കോളേജ് മീഡിയ കോ-ഓര്‍ഡിനേറ്റര്‍ പ്രസ്ഥാവനയിൽ സൂചിപ്പിച്ചു.

നോട്ടു ക്ഷാമം; തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കാനുള്ള സൗകര്യം ഏർപ്പെടുത്തി

തിരുവനന്തപുരം: 500,1000 രൂപയുടെ നോട്ടു പിൻവലിക്കലിനെ തുടർന്ന് ചില്ലറയില്ലാതെ അലയുന്ന രോഗികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കുമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് സൗകര്യം ഏര്‍പ്പെടുത്തി. കമ്മ്യൂണിറ്റി പേയിംഗ് കൗണ്ടര്‍ (മരുന്ന് വില്‍പ്പന ശാല), സി ടി സ്‌കാന്‍, എം ആര്‍ ഐ സ്‌കാന്‍, എച്ച് ഡി എസ് ലാബ് എന്നിവിടങ്ങളിലാണു ഈ സൗകര്യം ലഭ്യമാകുന്നത്. എസ് ബി ടി മെഡിക്കല്‍ കോളേജ് ശാഖയുമായി സഹകരിച്ചാണ് ഈയൊരു സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഒരാഴ്ചയ്ക്കുള്ളില്‍ ഈ സൗകര്യം മറ്റ് കൗണ്ടറുകളിലേക്കും വ്യാപിപ്പിക്കുമെന്നു മെഡിക്കല്‍ കോളേജ് മീഡിയ കോ-ഓര്‍ഡിനേറ്റര്‍ പ്രസ്ഥാവനയിൽ സൂചിപ്പിച്ചു.

25 ശതമാനം മുതല്‍ 60 ശതമാനം വരെ ഡിസ്‌കൗണ്ടിലാണ് കമ്മ്യൂണിറ്റി പേയിംഗ് കൗണ്ടറുകള്‍ വഴി മരുന്നുകള്‍ വില്‍പന നടത്തുന്നത്. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് സൗകര്യത്തിന്റെ ഉദ്ഘാടനം എസ് ബി ടി മെഡിക്കല്‍ കോളേജ് ശാഖ മാനേജര്‍ ദിലീപ് കുമാര്‍ നിർവഹിച്ചു. ചില്ലറയില്ലാത്തതിനാൽ ചികിത്സ കിട്ടതെ മരിക്കുന്ന സംഭവങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയായിരുന്നു.