മീഡിയാ റൂം ഉടന്‍ തുറക്കാനാവില്ലെന്ന് ഹൈക്കോടതി

ഇപ്പോള്‍ തുറന്നാല്‍ പ്രശ്‌നം കൂടുതല്‍ രൂക്ഷമാകുമെന്നും സുപ്രീംകോടതിയെ ഹൈക്കോടതി രജിസ്ട്രാര്‍ അറിയിച്ചു. ഈ മാസം 21ന് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നാണ് ഹൈക്കോടതി നിലപാട്. ഈ ദിവസമാണ് കോടതി വിഷയം പരിഗണിക്കുന്നത്.

മീഡിയാ റൂം ഉടന്‍ തുറക്കാനാവില്ലെന്ന് ഹൈക്കോടതി

തിരുവനന്തപുരം: മീഡിയാ റൂം ഉടന്‍ തുറക്കാനാവില്ലെന്ന് ഹൈക്കോടതി. ഇപ്പോള്‍ തുറന്നാല്‍ പ്രശ്‌നം കൂടുതല്‍ രൂക്ഷമാകുമെന്നും സുപ്രീംകോടതിയെ ഹൈക്കോടതി രജിസ്ട്രാര്‍ അറിയിച്ചു. ഈ മാസം 21ന് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നാണ് ഹൈക്കോടതി നിലപാട്. ഈ ദിവസമാണ് കോടതി വിഷയം പരിഗണിക്കുന്നത്. അതേസമയം, മുതിര്‍ന്ന അഭിഭാഷകര്‍ പ്രശ്‌നത്തിനു പരിഹാരം കാണാന്‍ ശ്രമിക്കണമെന്ന് സുപ്രീംകോടതി അറിയിച്ചു. എന്നാല്‍ വിഷയത്തില്‍ ഹൈക്കോടതി ഇടപെടല്‍ നീളുകയാണെന്ന് മുതിര്‍ന്ന അഭിഭാഷകനും മുന്‍ കേന്ദ്രമന്ത്രിയുമായ കബില്‍ സിബല്‍ പ്രതികരിച്ചു.


ലൈംഗികാരോപണം നേരിട്ട ഗവ.പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാനെതിരായ കോടതി വിധി റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ അഭിഭാഷകരുടെ ആക്രമണത്തെ തുടര്‍ന്നാണ് ഹൈക്കോടതിയിലെ മീഡിയാ റൂം അടച്ചത്. തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ പ്രശ്‌നമുണ്ടായി. വിഷയത്തില്‍ സര്‍ക്കാരും ചീഫ് സെക്രട്ടറിയും ഇടപെട്ട് പലതവണ പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചെങ്കിലും കഴിഞ്ഞ ആഴ്ചയും അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി നിലപാട് കടുപ്പിച്ചത്.

Read More >>