മാനേജ് മെന്റിന്റെ സാമ്പത്തിക താല്‍പര്യവും മാധ്യമരംഗത്തെ അറിവില്ലായ്മയും ജീവനക്കാരെ പെരുവഴിയിലാക്കി; കൂട്ട പിരിച്ചുവിടലിനെതിരെ മീഡിയാവണ്‍ ജീവനക്കാരുടെ തുറന്ന് കത്ത്

മാനേജ്‌മെന്റിന്റെ സാമ്പത്തിക താല്‍പര്യങ്ങളും മാധ്യമരംഗത്തെ അറിയില്ലായ്മയും മൂലം ദുരിതം അനുഭവിക്കേണ്ടിവരുന്നത് ജീവനക്കാരാണെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

മാനേജ് മെന്റിന്റെ സാമ്പത്തിക താല്‍പര്യവും മാധ്യമരംഗത്തെ അറിവില്ലായ്മയും ജീവനക്കാരെ പെരുവഴിയിലാക്കി; കൂട്ട പിരിച്ചുവിടലിനെതിരെ മീഡിയാവണ്‍ ജീവനക്കാരുടെ തുറന്ന് കത്ത്

കോഴിക്കോട്: ഉടന്‍ പിരിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് മീഡിയാവണ്‍ ചാനല്‍ 46 ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കിയ സാഹചര്യത്തില്‍ രൂക്ഷവിമര്‍ശനവുമായി ജീവനക്കാരുടെ കൂട്ടായ്മയായ സേവ് മീഡിയവണ്‍ സ്റ്റാഫ് യൂണിയന്‍. മാനേജ്‌മെന്റിന്റെ സാമ്പത്തിക താല്‍പര്യങ്ങളും മാധ്യമരംഗത്തെ അറിയില്ലായ്മയും മൂലം ദുരിതം അനുഭവിക്കേണ്ടിവരുന്നത് ജീവനക്കാരാണെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

മീഡിയാവണ്ണില്‍ ന്യൂസ് സ്ലോട്ടുകളുടെ എണ്ണം വര്‍ധിപ്പിച്ചപ്പോള്‍ ശ്രദ്ധേയമായ പല പ്രോഗ്രാമുകളും പ്രൈംടൈമില്‍ നിന്ന് നിന്ന് മാറ്റി. പ്രേക്ഷകര്‍ ടിവി തുറക്കാത്ത സമയത്താണ് പല നല്ല പരിപാടികളും സംപ്രേഷണം ചെയ്തത്. ഇതാണ് പരസ്യവരുമാനത്തില്‍ വന്‍ ഇടിവുണ്ടാക്കിയത്. ഇതെല്ലാം പ്രോഗ്രാം ഡിവിഷന്റെ തലയിലിട്ട് ശൂറയെ തെറ്റിദ്ധരിപ്പിച്ചത് സിഇഒ സാജിദാണെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. ചാനലിലെ വിഷയങ്ങള്‍ പഠിക്കാന്‍ ശൂറ നിയോഗിച്ച തഖിയുദ്ദീന്റെ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ പുറത്തുവിടാനും മീഡിയാവണ്‍ മാനേജ് മെന്റ് തയ്യാറകണം.


തുടക്കത്തില്‍ കലാമൂല്യമുള്ള 25ഓളം സിനിമകള്‍ ചാനലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് ശൂറയെ തെറ്റിദ്ധരിപ്പിച്ച് ചിലര്‍ സിനിമാ പ്രദര്‍ശനം നിര്‍ത്തി വയ്ക്കുകയായിരുന്നുവെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.

Read More >>