മൂക്കുന്നിമലയില്‍ ക്വാറി മാഫിയകള്‍ വ്യാപകമായി സര്‍ക്കാര്‍ ഭൂമി കൈയേറിയതായി സര്‍വേ റിപ്പോര്‍ട്ട്

മൂക്കുന്നിമല പ്രദേശത്ത് അനധികൃതമായി ക്വാറി ഉടമകള്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയതു സംബന്ധിച്ച് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ ഭാഗമായി നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. വ്യാജരേഖകള്‍ ഉപയോഗിച്ചും വിവിധ വകുപ്പുകളുടെ അനുമതിയില്ലാതെയുമായിരുന്നു കൈയേറ്റം. നാലരമാസമെടുത്ത് ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് തിരുവനന്തപുരം പള്ളിച്ചല്‍ പഞ്ചായത്തിലെ മൂക്കുന്നിമലയില്‍ സര്‍വേ പൂര്‍ത്തിയാക്കിയത്.

മൂക്കുന്നിമലയില്‍ ക്വാറി മാഫിയകള്‍ വ്യാപകമായി സര്‍ക്കാര്‍ ഭൂമി കൈയേറിയതായി സര്‍വേ റിപ്പോര്‍ട്ട്

തിരുവനന്തപുരം: മൂക്കുന്നിമലയില്‍ ക്വാറി മാഫിയകള്‍ വ്യാപകമായി സര്‍ക്കാര്‍ ഭൂമി കൈയേറിയതായി സര്‍വേ റിപ്പോര്‍ട്ട്. ഏകദേശം 43.2 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയാണ് ക്വാറി മാഫിയകള്‍ വ്യാജ രേഖകള്‍ ഉപയോഗിച്ച് പതിച്ചെടുത്തതെന്ന് റവന്യു സര്‍വേ രേഖകള്‍ വ്യക്തമാക്കുന്നു. ഇതുസംബന്ധിച്ച ഇടക്കാല റിപോര്‍ട്ട് സര്‍വേ ഡയറക്ടര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

മൂക്കുന്നിമല പ്രദേശത്ത് അനധികൃതമായി ക്വാറി ഉടമകള്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയതു സംബന്ധിച്ച് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ ഭാഗമായി നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. വ്യാജരേഖകള്‍ ഉപയോഗിച്ചും വിവിധ വകുപ്പുകളുടെ അനുമതിയില്ലാതെയുമായിരുന്നു കൈയേറ്റം. നാലരമാസമെടുത്ത് ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് തിരുവനന്തപുരം പള്ളിച്ചല്‍ പഞ്ചായത്തിലെ മൂക്കുന്നിമലയില്‍ സര്‍വേ പൂര്‍ത്തിയാക്കിയത്. വിമുക്ത ഭടന്മാര്‍ക്ക് റബ്ബര്‍ കൃഷി ചെയ്യാനായി സര്‍ക്കാര്‍ പതിച്ചുനല്‍കിയ ഭൂമിയാണ് ക്വാറി മാഫിയകള്‍ കൈയേറിയിരിക്കുന്നത്. ഈ ഭൂമികളില്‍ പലതും വ്യാജ രേഖകള്‍ ഉപയോഗിച്ച് ക്വാറി ഉടമകള്‍ സ്വന്തമായി പതിച്ചെടുത്തെന്ന് വിജിലന്‍സ് അന്വേഷണത്തിലും കണ്ടെത്തിയിട്ടുണ്ട്.


വ്യാജ രേഖകള്‍ ഉണ്ടാക്കാനായി ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നതിനുള്ള തെളിവും വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. പള്ളിച്ചല്‍ പഞ്ചായത്തിലെ മുന്‍ ഭരണ സമിതിയും ഉദ്യോഗസ്ഥരും ക്വാറി ഉടമകളുമാണ് പ്രതിസ്ഥാനത്തുള്ളത്. ക്വാറികളും ക്രഷര്‍ യൂണിറ്റുകളും സമര്‍പ്പിച്ച വിവിധ വകുപ്പുകളുടെ സാക്ഷ്യപത്രങ്ങള്‍ വ്യാജമാണെന്ന് അറിഞ്ഞിട്ടും മുന്‍ പഞ്ചായത്ത് സെക്രട്ടറി ലൈസന്‍സ് ഫീസ് വാങ്ങാന്‍ നിര്‍ദ്ദേശം നല്‍കിയെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു.

മൂക്കുന്നിമലയില്‍ അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ വര്‍ഷങ്ങളായി ജനകീയ സമിതിയുടെ നേതൃത്വത്തില്‍ സമരം തുടരുകയാണ്. ജനവാസ കേന്ദ്രങ്ങളില്‍ പാറഖനനം നടക്കുന്നതിനാല്‍ കെട്ടിടങ്ങള്‍ക്ക് കേടുപാടുണ്ടാവുകയും ജലസ്രോതസ്സുകള്‍ വറ്റിവളരുകയും ചെയ്തു. ക്വാറികളില്‍ സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്നതും അനധികൃതമായിട്ടാണെന്നും ഇവര്‍ ആരോപിക്കുന്നു. ഇവിടുത്തെ ജനങ്ങളില്‍ കൂടുതല്‍ പേരും ക്യാന്‍സര്‍ പോലുള്ള മാറാരോഗങ്ങള്‍ക്ക് അടിമയാണെന്നും സമരസമിതി പറയുന്നു.

Read More >>