ഭോപാലില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലായിരുന്നുവെന്ന് കട്ജു; വെടിവച്ച പോലീസുകാരേയും ഉത്തരവിട്ട പോലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും വധശിക്ഷയ്ക്ക് വിധേയരാക്കണം

നിരപരാധികളെയാണ് ഏറ്റുമുട്ടലില്‍ കൊന്നതെന്നും, തങ്ങള്‍ക്ക് രക്ഷപ്പെടാന്‍ കഴിയില്ലെന്നും, തൂക്ക് മരം തങ്ങളെ കാത്തിരിക്കുന്നുവെന്നും കൊലപാതകവാസനയുള്ള പോലീസുകാര്‍ മനസ്സിലാക്കണമെന്നും കട്ജു പറഞ്ഞു.

ഭോപാലില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലായിരുന്നുവെന്ന് കട്ജു; വെടിവച്ച പോലീസുകാരേയും ഉത്തരവിട്ട പോലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും വധശിക്ഷയ്ക്ക് വിധേയരാക്കണം

ഭോപാലിലെ സിമി പ്രവര്‍ത്തകരുടെ വധം വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം സൂചിപ്പിച്ച് കട്ജു രംഗത്തെത്തിയത്. സിമി പ്രവര്‍ത്തകരെ വെടിവെച്ചു കൊന്ന പോലീസുകാരെ മാത്രമല്ല ഇതിന് ഉത്തരവിട്ട പോലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും വധശിക്ഷയ്ക്ക് വിധേയരാക്കണമെന്നും കട്ജു പറഞ്ഞു.

രണ്ടാം ലോക യുദ്ധത്തിന്റെ അവസാനത്തില്‍ ജൂതവംശഹത്യക്ക് നാസികളെ വിചാരണ ചെയ്ത ന്യൂറാംബര്‍ഗ് വിചാരണയില്‍ കുറ്റവാളികളായവര്‍ വാദിച്ചത് അവര്‍ ഉത്തരവ് അനുസരിക്കുക മാത്രമായിരുന്നു എന്നാണ്. പക്ഷെ ഈ വാദം നിരാകരിക്കപ്പെടുകയായിരുന്നു. തുടര്‍ന്ന് പലര്‍ക്കും വധശിക്ഷ ലഭിച്ചു. നിരപരാധികളെയാണ് ഏറ്റുമുട്ടലില്‍ കൊന്നതെന്നും, തങ്ങള്‍ക്ക് രക്ഷപ്പെടാന്‍ കഴിയില്ലെന്നും, തൂക്ക് മരം തങ്ങളെ കാത്തിരിക്കുന്നുവെന്നും കൊലപാതകവാസനയുള്ള പോലീസുകാര്‍ മനസ്സിലാക്കണമെന്നും കട്ജു പറഞ്ഞു.

എട്ട് സിമി പ്രവര്‍ത്തകരെയും ഇന്നലെ രാവിലെയാണ് പൊലീസ് വെടിവെച്ചു കൊന്നത്. ജയില്‍ചാടിയ ഇവരെ എയിന്ത്കേദിയില്‍ വച്ച് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീിന്റെ അവകാശവാദം. ഭോപാലിലെ ഏറ്റുമുട്ടല്‍ വ്യാജമാണെന്നും നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ടും കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ കക്ഷികളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.

Read More >>