ഇടതു നേതാക്കള്‍ കാസ്‌ട്രോയ്ക്ക് അഭിവാദ്യം അര്‍പ്പിക്കുന്നത് അശ്ലീലമെന്ന് വിടി ബല്‍റാം

നിലമ്പൂരിലെ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളെ കുറിച്ച് ഒരക്ഷരം മിണ്ടാതെ ഇടതു നേതാക്കള്‍ വിപ്ലവ നക്ഷത്രം ഫിദല്‍ കാസ്‌ട്രോയ്ക്ക് അഭിവാദ്യങ്ങളര്‍പ്പിക്കുന്നതില്‍പ്പരം അശ്ലീലം മറ്റൊന്നില്ലെന്ന് വിടി ബല്‍റാം എംഎല്‍എ.

ഇടതു നേതാക്കള്‍ കാസ്‌ട്രോയ്ക്ക് അഭിവാദ്യം അര്‍പ്പിക്കുന്നത് അശ്ലീലമെന്ന് വിടി ബല്‍റാം

നിലമ്പൂരിലെ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളെ കുറിച്ച് ഒരക്ഷരം മിണ്ടാതെ ഇടതു നേതാക്കള്‍ വിപ്ലവ നക്ഷത്രം ഫിദല്‍ കാസ്‌ട്രോയ്ക്ക് അഭിവാദ്യങ്ങളര്‍പ്പിക്കുന്നതില്‍പ്പരം അശ്ലീലം മറ്റൊന്നില്ലെന്ന് വിടി ബല്‍റാം എംഎല്‍എ. രണ്ട് ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരെയാണ് നിങ്ങള്‍ കൊന്നു കളഞ്ഞിരിക്കുന്നതെന്നും വിടി ബല്‍റാം ഓര്‍മ്മപ്പെടുത്തുന്നു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഒരു ഭരണപക്ഷ എംഎല്‍എ ആയിരിക്കുമ്പോഴും പോലീസ് നയത്തേക്കുറിച്ചും മാവോയിസ്റ്റുകളോടുള്ള പോലീസ് സമീപനത്തേക്കുറിച്ചുമുള്ള വിയോജിപ്പ് പരസ്യമായി നിയമസഭയ്ക്കുള്ളില്‍ താന്‍ പ്രകടിപ്പിച്ചിട്ടുണ്ടെന്നും അന്ന് മാവോയിസ്റ്റ് സാഹിത്യത്തിന്റെ പേരില്‍ കേസെടുക്കുകയാണ് ചെയ്തിരുന്നതെങ്കില്‍ ഇന്ന് രണ്ട് മനുഷ്യരെ വെടിവെച്ചു കൊല്ലുകയാണ് ചെയ്തതെന്ന് വിടി ബല്‍റാം രോഷം കൊല്ലുന്നു.പിണറായി സര്‍ക്കാരിന്റെ മനുഷ്യക്കുരുതിയെക്കുറിച്ച് സഖാഖ് എംഎ ബേബിയെങ്കിലും പ്രതികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പിണറായി കേരളം ഭരിക്കുന്ന കാലത്തോളം ഫേസ്ബുക്കിലും നിയമസഭയിലുമൊക്കെ പരസ്യമായി നിലപാടുകള്‍ സ്വീകരിച്ച് 'ആളാവാന്‍' നോക്കാതെ പാര്‍ട്ടി കമ്മിറ്റികളില്‍ മാത്രം അഭിപ്രായം പറഞ്ഞ് 'തിരുമ്മല്‍ ശക്തി'കളാവുന്ന ഇടതുപക്ഷത്തെ യുവജന നേതാക്കന്മാര്‍ ഈ വിഷയത്തിലും ക മാ ന്നൊരക്ഷരം പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ബല്‍റാം കുറിക്കുന്നു. മറക്കരുത് സിപിഎമ്മുകാരാ, രണ്ട് ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരേയാണ് നിങ്ങളുടെ സര്‍ക്കാര്‍ കൊന്നുകളഞ്ഞിരിക്കുന്നത്. അതേക്കുറിച്ചൊരക്ഷരം മിണ്ടാതെ നിങ്ങള്‍ വിപ്ലവനക്ഷത്രം ഫിദല്‍ കാസ്‌ട്രോക്ക് അഭിവാദ്യങ്ങളര്‍പ്പിക്കുന്നതില്‍പ്പരം അശ്ലീലമായി മറ്റൊന്നില്ലെന്ന് ബല്‍റാം പറയുന്നു.
നിലമ്പൂര്‍ വനത്തില്‍ രണ്ട് മാവോയിസ്റ്റുകളെ പോലീസ് വെടിവെച്ച സംഭവത്തില്‍ തൃപ്തികരമായ വിശദീകരണം നല്‍കാന്‍ പോലീസിനോ സര്‍ക്കാരിനോ കഴിഞ്ഞിരുന്നില്ല. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിരുന്നു. ദുരൂഹത നിലനില്‍ക്കുന്നതിനാല്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കളും തയ്യാറായിരുന്നില്ല.

Read More >>