കരുളായിയില്‍ വീണ ചോര നിങ്ങളുടെ നാശത്തിന്റെ തുടക്കമാകും; മാവോയിസ്റ്റ് വാർത്താ കുറിപ്പിറങ്ങി

സിപിഐ മാവോയിസ്റ്റ് ഏരിയാ കമ്മിറ്റിയുടെ പേരിലാണ് കുറിപ്പ്. പിണറായി വിജയനും പൊലീസ് മേധാവികളും സംയുക്തമായി കൈക്കൊണ്ട തീരുമാനമാണ് നിലമ്പൂര്‍ വെടിവെപ്പെന്നും ഇതുകൊണ്ടും ഞങ്ങള്‍ തളരില്ലെന്നും കുറിപ്പിലുണ്ട്

കരുളായിയില്‍ വീണ ചോര നിങ്ങളുടെ നാശത്തിന്റെ തുടക്കമാകും; മാവോയിസ്റ്റ് വാർത്താ കുറിപ്പിറങ്ങി

കല്‍പറ്റ: നിലമ്പൂര്‍ വെടിവെപ്പിന് ശേഷം സിപിഐ മാവോയിസ്റ്റിന്റെ ആദ്യ വാർത്താ കുറിപ്പിറങ്ങി. വയനാട് പ്രസ് ക്ലബിന്റെ ന്യൂസ് ബോക്‌സിലാണ് കുറിപ്പ്  നിക്ഷേിച്ചത്. കരുളായില്‍ വീണ ചോര നിങ്ങളുടെ നാശത്തിനുള്ള തുടക്കമാകും. വിപ്ലവകാരികളുടെ നഷ്ടം വിലപ്പെട്ടതാണെന്നും അതു വെറുതെയാകാന്‍ അനുവദിക്കില്ലെന്നും സിപിഐ മാവോയിസ്റ്റ് ഏരിയാ കമ്മിറ്റിയുടെ   പേരിലിറങ്ങിയ വാർത്താ കുറിപ്പിൽ പറയുന്നു.letter
ദളിത്-ആദിവാസി ദരിദ്ര വിഭാഗങ്ങളുടെ ദുരിത ജീവിതത്തിന് മാറ്റംവരുത്താനുള്ള മാവോയിസ്റ്റുകളുടെ മുന്നേറ്റത്തിനു മുന്നില്‍ ഭരണകൂടത്തിന്റെ സായുധശക്തിക്ക് പിടിച്ചു നില്‍ക്കാന്‍ ഒരിക്കലുമാകില്ല. കോര്‍പറേറ്റ് കുത്തകകളെയും അഴിമതിക്കാരയും സഹായിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി പിണറായി വിജയനും പൊലീസ് മേധാവികളും സംയുക്തമായി കൈക്കൊണ്ട തീരുമാനമാണ് നിലമ്പൂര്‍ വെടിവെപ്പെന്നും ഇതുകൊണ്ടും ഞങ്ങള്‍ തളരില്ലെന്നും കുറിപ്പിലുണ്ട്.

Read More >>