വിദേശങ്ങളിലിരുന്നു നോട്ടു നിരോധനത്തെ ലാളിത്യവത്കരിച്ച് ഫേസ്ബുക്ക് പ്രതികരണം നടത്തുന്നവര്‍ക്ക് മാധ്യമപ്രവര്‍ത്തകന്റെ മറുപടി

ദിര്‍ഹവും ദീനാറും ഡോളറുംകൊണ്ടു സുഖിച്ചു ജീവിക്കുന്നവര്‍ക്ക് രണ്ടായിരത്തിന്റെ രൂപാനോട്ടും കൈയില്‍വച്ചു പട്ടിണി കിടക്കുന്നവരുടെ വികാരം മനസിലാവില്ലെന്നും അംഗപരിമിതരും ഭിന്നശേഷിക്കാരുമായ ലോട്ടറിക്കാരും കുടുംബങ്ങളും പട്ടിണിയാണെന്നും മനോജ് ചുണ്ടിക്കാട്ടുന്നു.

വിദേശങ്ങളിലിരുന്നു നോട്ടു നിരോധനത്തെ ലാളിത്യവത്കരിച്ച് ഫേസ്ബുക്ക് പ്രതികരണം നടത്തുന്നവര്‍ക്ക് മാധ്യമപ്രവര്‍ത്തകന്റെ മറുപടി

നോട്ടു നിരോധനത്തെ തുടര്‍ന്ന് ഉരുത്തിരിഞ്ഞ ഗുരുതരമായ സ്ഥതിവിശേഷത്തെ വിദേശങ്ങളിലിരുന്ന് ലാളിത്യവത്കരിച്ച് സോഷ്യല്‍മീഡിയ വഴി പ്രതികരിക്കുന്നവര്‍ക്കെതിരെ മാധ്യമപ്രവര്‍ത്തകന്റെ മറുപടി. മാധ്യമപപ്രവര്‍ത്തകനായ മനോജ് കെ പുതിയവിളയാണ് നാട്ടിലെ യാഥാര്‍ത്ഥ്യം അറിയാതെ ഫിലോസഫി സംസാരിക്കരുതെന്ന് ഓര്‍മ്മിപ്പിച്ച് ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരിക്കുന്നത്.

ദിര്‍ഹവും ദീനാറും ഡോളറുംകൊണ്ടു സുഖിച്ചു ജീവിക്കുന്നവര്‍ക്ക് രണ്ടായിരത്തിന്റെ രൂപാനോട്ടും കൈയില്‍വച്ചു പട്ടിണി കിടക്കുന്നവരുടെ വികാരം മനസിലാവില്ലെന്നും അംഗപരിമിതരും ഭിന്നശേഷിക്കാരുമായ ലോട്ടറിക്കാരും കുടുംബങ്ങളും പട്ടിണിയാണെന്നും മനോജ് ചുണ്ടിക്കാട്ടുന്നു. താനടക്കമുള്ളവര്‍ ആഹാരം കഴിക്കാതെ വിഷമിച്ചത് പണമില്ലാഞ്ഞിട്ടല്ല എന്നും, കടക്കാര്‍ എടുക്കുന്ന നോട്ടുകള്‍ തങ്ങളുടെ കൈയില്‍ ഇല്ലാഞ്ഞിട്ടായിരുന്നുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നുണ്ട്.

അംഗപരിമിതരും ഭിന്നശേഷിക്കാരുമായ ലോട്ടറിക്കാരും കുടുംബങ്ങളും പട്ടിണിയാണ്. മീന്‍ കച്ചവടക്കാര്‍തൊട്ട് മാസികക്കച്ചവടക്കാര്‍ വരെ പണി നിര്‍ത്തി. ഇക്കാര്യങ്ങളാണ് മാധ്യമങ്ങള്‍ കാണിക്കുന്നത്- മനോജ് പറയുന്നു. മാദ്ധ്യമങ്ങള്‍ തികഞ്ഞ ഉത്തരവാദിത്തത്തോടെ അവരുടെ ജോലിയാണു ചെയ്യുമ്പോള്‍ ആര്‍ക്കെങ്കിലും കൊള്ളുന്നുണ്ടെങ്കില്‍ അതു വര്‍ഗ്ഗീയതയുടെ പ്രശ്‌നമാണെന്നു സൂചിപ്പിച്ചാണ് മനോജ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.