ഭീകരര്‍ക്കു പണം വരുന്നില്ല; നോട്ടു നിരോധനത്തോടെ ജമ്മു കാശ്മീരില്‍ കല്ലേറുണ്ടായിട്ടില്ലെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍

കല്ലേറിന് 500, മറ്റെന്തെങ്കിലും കൂടുതലായി ചെയ്യുന്നതിന് 1000 എന്നിങ്ങനെയായിരുന്നു നിരക്കുകള്‍. എന്നാല്‍ നോട്ടുകള്‍ പിന്‍വലിക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോടെ ഭീകരര്‍ക്കു പണം വരുന്നത് ഇല്ലാതായി പരീക്കര്‍ പറഞ്ഞു.

ഭീകരര്‍ക്കു പണം വരുന്നില്ല; നോട്ടു നിരോധനത്തോടെ ജമ്മു കാശ്മീരില്‍ കല്ലേറുണ്ടായിട്ടില്ലെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍

രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചശേഷം ജമ്മു കാശ്മീരില്‍ കല്ലേറുണ്ടായിട്ടില്ലെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. ആ നേട്ടത്തിന്റെ ക്രഡിറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണെന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം നോട്ടുകള്‍ പിന്‍വലിച്ചശേഷം കാശ്മീരിലുണ്ടായ സാഹചര്യത്തെ കുറിച്ച് പ്രസ്താവന നടത്തിയത്.

നവംബര്‍ എട്ടിന് രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് പിന്‍വലിക്കല്‍ തീരുമാനം പുറത്തുവന്നശേഷം കാശ്മീര്‍ താഴ്‌വരയില്‍ പോലീസിനുനേര്‍ക്ക് കല്ലേറുണ്ടായിട്ടില്ല. മുമ്പ് നിരക്കുകള്‍ വച്ചായിരുന്നു എല്ലാം നടന്നിരുന്നത്. കല്ലേറിന് 500, മറ്റെന്തെങ്കിലും കൂടുതലായി ചെയ്യുന്നതിന് 1000 എന്നിങ്ങനെയായിരുന്നു നിരക്കുകള്‍. എന്നാല്‍ നോട്ടുകള്‍ പിന്‍വലിക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോടെ ഭീകരര്‍ക്കു പണം വരുന്നത് ഇല്ലാതായി പരീക്കര്‍ പറഞ്ഞു.

സാമ്പത്തിക സുരക്ഷയായാലും അതിര്‍ത്തി സുരക്ഷയായാലും പ്രധാനമന്ത്രി ഉറച്ച നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും പരീക്കര്‍ പ്രസ്താവിച്ചു. നോട്ടു പിന്‍വലിക്കലിനുശേഷം കാശ്മീര്‍ താഴ്വരയില്‍ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് കുറഞ്ഞതായി ആഭ്യന്തരമന്ത്രാലയത്തെ ഉദ്ധരിച്ച് എഎന്‍ഐ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Read More >>