നോട്ട് പിന്‍വലിക്കല്‍ നടപടിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്

നോട്ടു പിന്‍വലിക്കലിനെ തുടര്‍ന്നു രൂപപ്പെട്ട പ്രതിസന്ധി പരിഹരിക്കാന്‍ 50 ദിവസം ചോദിച്ച പ്രധാനമന്ത്രിയുടെ വാക്കുകളെയും അദ്ദേഹം തള്ളി. 50 ദിവസം കൊണ്ട് രാജ്യത്തെ പാവപ്പെട്ടവരുടെ ജീവിതം ദുരിതമാകുമെന്ന് പറഞ്ഞ അദ്ദേഹം കാര്‍ഷിക മേഖലയും ചെറുകിട വ്യാപാരനിര്‍മാണ മേഖലകളും തകരുമെന്നും സൂചിപ്പിച്ചു.

നോട്ട് പിന്‍വലിക്കല്‍ നടപടിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്

നോട്ട് പിന്‍വലിക്കല്‍ നടപടിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പിഴവ് സംഭവിച്ചുവെന്ന് അദ്ദേഹം രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു. സ്വന്തം അക്കൗണ്ടില്‍ പണം ഉണ്ടെങ്കിലും അത് പിന്‍വലിക്കാന്‍ കഴിയാത്ത സാഹചര്യം ലോകത്ത് മറ്റേതെങ്കിലും രാജ്യത്തുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

നോട്ട് പിന്‍വലിക്കല്‍ നടപടിയിലൂടെ രാജ്യത്തെ വളര്‍ച്ചാനിരക്ക് രണ്ട് ശതമാനം കുറയുമെന്നും മന്‍മോഹന്‍സിംഗ് പറഞ്ഞു. നോട്ടു പിന്‍വലിക്കലിനെ തുടര്‍ന്നു രൂപപ്പെട്ട പ്രതിസന്ധി പരിഹരിക്കാന്‍ 50 ദിവസം ചോദിച്ച പ്രധാനമന്ത്രിയുടെ വാക്കുകളെയും അദ്ദേഹം തള്ളി. 50 ദിവസം കൊണ്ട് രാജ്യത്തെ പാവപ്പെട്ടവരുടെ ജീവിതം ദുരിതമാകുമെന്ന് പറഞ്ഞ അദ്ദേഹം കാര്‍ഷിക മേഖലയും ചെറുകിട വ്യാപാരനിര്‍മാണ മേഖലകളും തകരുമെന്നും സൂചിപ്പിച്ചു.


രാജ്യത്തിന് പുറത്തുള്ള ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം നോട്ട് പിന്‍വലിക്കല്‍ നടപടിയിലൂടെ തിരിച്ചുകൊണ്ടുവരാന്‍ കഴിയുമോ എന്ന് അദ്ദേഹം ചോദിച്ചു. വിദേശ രാജ്യങ്ങളിലെ കള്ളപ്പണ നിക്ഷേപം സുരക്ഷിതമായി തുടരുകയാണ്. നോട്ട് പിന്‍വലിക്കല്‍ നടപടിയുടെ ദൂഷ്യം പ്രധാനമന്ത്രിക്ക് പോലും മനസിലായിട്ടില്ലെന്നും എന്നാല്‍ സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നില്ലെന്നും മന്‍മോഹന്‍ സിംഗ് സഭയില്‍ പറഞ്ഞു.

Read More >>