മാഞ്ചസ്റ്റർ യുണൈറ്റഡിന് വെസ്റ്റ് ഹാമിന്റെ സമനിലക്കുരുക്ക്

എ.എഫ്.സി ബേൺമൗത്തിനെ ആഴ്‌സനൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്

മാഞ്ചസ്റ്റർ യുണൈറ്റഡിന് വെസ്റ്റ് ഹാമിന്റെ സമനിലക്കുരുക്ക്ഓൾഡ് ട്രഫോൾഡ്: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്‌സനലിനും സതാംപ്റ്റനും സ്റ്റോക് സിറ്റിക്കും ജയം. ഇതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡിനെ വെസ്റ്റ് ഹാം യുണൈറ്റഡ് സമനിലയിൽ കുടുക്കി. ഓരോ ഗോൾ വീതം അടിച്ചാണ് വെസ്റ്റ് ഹാം യുണൈറ്റഡ് - മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരം സമനിലയിലായത്.

മത്സരം തുടങ്ങിയ രണ്ടാം മിനുറ്റിൽ ഡയഫ്ര സഖോ നേടിയ ഗോളിലൂടെ വെസ്റ്റ് ഹാം മുന്നിലെത്തിയെങ്കിലും 21-ആം മിനുറ്റിൽ ഗോൾ മടക്കി ഇബ്രഹാമോവിച്ച് ചെമ്പടയെ രക്ഷിച്ചു.

എ.എഫ്.സി ബേൺമൗത്തിനെ ആഴ്‌സനൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 12-ആം മിനുറ്റിൽ അലക്‌സിസ് സാഞ്ചസ് നേടിയ ഗോളിൽ മുന്നിലെത്തിയ ആതിഥേയരുടെ വലയിൽ 23-ആം മിനുറ്റിൽ ബോളെത്തിച്ച് വെസ്റ്റ് ഹാം സമനില പിടിച്ചു. ആദ്യപകുതി 1-1ന് സമാപിച്ച ശേഷം രണ്ടാം പകുതിയുടെ 53-ആം മിനുറ്റിൽ വാൽകോട്ട് നേടിയ ഗോളിലൂടെ മാഞ്ചസ്റ്റർ ലീഡ് തിരികെ പിടിച്ചു. പിന്നീട് ഇൻജ്വറി ടൈമിൽ സാഞ്ചസ് മത്സരത്തിലെ തന്റെ രണ്ടാം ഗോൾ കൂടി തികച്ചതോടെ 3-1ന് ആഴ്‌സനലിന് വിജയം.

കിക്കോഫിന് ശേഷം ഒന്നാം മിനുറ്റിൽ ഓസ്റ്റിൻ നേടിയ ഏകഗോളിന്റെ പിൻബലത്തിലാണ് എവർട്ടനെതിരെ സതാംപ്റ്റൺ വിജയം നേടിയത്. വാറ്റ്‌ഫോർഡിനെതിരെ സ്‌റ്റോക് സിറ്റിയുടെ വിജയവും എതിരില്ലാത്ത ഒരു ഗോളിനായിരുന്നു. 29-ആം മിനുറ്റിൽ ഗോമെസിന്റെ പിഴവിൽ നിന്നും പിറന്ന സെൽഫ് ഗോളിലായിരുന്നു വാറ്റ്‌ഫോർഡിന്റെ തോൽവി.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 13 കളികളിൽ നിന്നും 31 പോയിന്റ് നേടിയ ചെൽസിയാണ് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാർ. 13 കളികളിൽ നിന്നും 30 പോയിന്റ് വീതമുള്ള ലിവർപൂൾ രണ്ടാം സ്ഥാനത്തും മാഞ്ചസ്റ്റർ സിറ്റി മൂന്നാമതുമാണ്. 28 പോയിന്റുള്ള ആഴ്‌സനൽ പട്ടികയിലെ നാലാം സ്ഥാനക്കാരാണെങ്കിൽ 20 പോയിന്റ് മാത്രമുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ആറാം സ്ഥാനത്താണ്. 24 പോയിന്റുകളോടെ ടോട്ടെൻഹാം ഹോസ്പുർ ആണ് അഞ്ചാം സ്ഥാനത്ത്.

Read More >>