ഗോൾമഴ തീർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്; റൂണിക്ക് റെക്കോഡ്

എ ഗ്രൂപ്പിൽ യുണൈറ്റഡിന്റെ മൂന്നാം ജയമാണിത്. ഒമ്പതു പോയിന്റുള്ള യുണൈറ്റഡ് പത്തു പോയിന്റുള്ള ഫെനർബേസിന് തൊട്ടുപിറകിൽ രണ്ടാം സ്ഥാനത്താണ്.

ഗോൾമഴ തീർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്; റൂണിക്ക് റെക്കോഡ്

മാഞ്ചസ്റ്റർ: യൂറോപ്പ ലീഗിൽ ഗോൾ വർഷം തീർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം. ഫെയെനൂർഡിനെതിരെ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ചെമ്പടയുടെ വിജയം. മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന യൂറോപ്യൻ താരം എന്ന റെക്കോഡും മത്സരത്തിൽ വെയിൻ റൂണി സ്വന്തമാക്കി.

രണ്ടാം പകുതിയുടെ വൈകിയ വേളയിൽ 35-ആം മിനുറ്റിൽ വെയിൻ റൂണിയാണ് മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. ഈ ഗോളോടെ റൂണി, റൂഡ് വാൻ നിസ്റ്റൽറോയുടെ റെക്കോഡിനൊപ്പമെത്തി.


പിന്നീട് ജുവാൻ മാറ്റയാണ് 69-ആം മിനുറ്റിൽ യുണൈറ്റഡിന്റെ രണ്ടാം ഗോൾ നേടിയത്. തൊട്ടുപിറകെ ബ്രാഡ് ജോൺസിന്റെ സെൽഫ് ഗോളും മാഞ്ചസ്റ്റർ ടീമിന് അനുകൂലമായി പിറന്നു. പിന്നീട് രണ്ടാം പകുതിയുടെ ഇൻജ്വറി ടൈമിൽ ജെസി ലിംഗാർഡ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി നാലാം ഗോൾ കണ്ടെത്തിയതോടെ മൗറിഞ്ഞോയുടെ ടീമിന്റെ വിജയം ആധികാരികമായി മാറി.
എ ഗ്രൂപ്പിൽ യുണൈറ്റഡിന്റെ മൂന്നാം ജയമാണിത്. ഒമ്പതു പോയിന്റുള്ള യുണൈറ്റഡ് പത്തു പോയിന്റുള്ള ഫെനർബേസിന് തൊട്ടുപിറകിൽ രണ്ടാം സ്ഥാനത്താണ്.

മറ്റുമത്സരങ്ങളിൽ

മറ്റു മത്സരങ്ങളിൽ സോസോലയെ അത്‌ലറ്റിക് ക്ലബ് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കും ആസ്ട്ര, ഓസ്ട്രിയ വൈനിനെ 2-1നും എ.എസ്ഡ്, ഡണ്ട്‌ലാൽക്കിനെ ഏകപക്ഷീയമായ ഒരു ഗോളിനും റാപിഡ് വൈനിനെ ജെൻക് എതിരില്ലാത്ത ഒരു ഗോളിനും വിക്ടോറിയ പ്ലസനെ റോമ ഒന്നിനെതിരെ നാലു ഗോളുകൾക്കും തോൽപ്പിച്ചു. ഒളിമ്പികാസ് പൈറോസ് - യങ് ബോയ്‌സ് മത്സരം 1-1ന് സമനിലയിലായപ്പോൾ സെന്റ് എറ്റിയന്നെ - മെയിൻസ് മത്സരം ഗോൾ രഹിത സമനിലയിൽ കലാശിച്ചു.

Read More >>