മുങ്ങിയ കാമുകൻ നാലുവർഷത്തിനുശേഷം ബാങ്കിനു മുന്നിലെ ക്യൂവിൽ പൊങ്ങി... പിന്നെ ഠിഷ്യും... ഠിഷ്യും... ഠിഷ്യൂം...

നാലു വർഷം മുമ്പാണ് കാമുകൻ ഒരു മുന്നറിയിപ്പുമില്ലാതെ കാമുകിയെ ഉപേക്ഷിച്ചത്. ഒരു വിവരവും കാമുകിയ്ക്കും ബന്ധുക്കൾക്കും നൽകിയുമില്ല. ആരുമായും ഒരു ബന്ധവുമില്ലാതെ കഴിഞ്ഞു കൂടിയ കാമുകനെ നരേന്ദ്രമോദി യുവതിയുടെ മുന്നിലെത്തിച്ചു

മുങ്ങിയ കാമുകൻ നാലുവർഷത്തിനുശേഷം ബാങ്കിനു മുന്നിലെ ക്യൂവിൽ പൊങ്ങി... പിന്നെ ഠിഷ്യും... ഠിഷ്യും... ഠിഷ്യൂം...

നാസിക്കിലെ ട്രിംബക് റോഡിലെ ബാങ്കിനു മുന്നിൽ ക്യൂ നിന്നവർക്ക് കിട്ടിയത് തകർപ്പൻ അടി ലൈവായി കാണാനുളള അവസരം. രണ്ടുപേർ പാഞ്ഞു വരുന്നതും ഒരാളെ ക്യൂവിൽ നിന്ന് പിടിച്ചിറങ്ങി അടിച്ചു ചുരുട്ടുന്നതും കണ്ടവർക്ക് പിന്നീട് കഥ പിടികിട്ടിയത്.

നാലു വർഷം മുമ്പ് മുങ്ങിയ കാമുകൻ തീരെ വിചാരിച്ചില്ല, മോദി നോട്ടു പിൻവലിക്കുമെന്നും പണത്തിന് ബാങ്കിൽ ക്യൂ നിൽക്കേണ്ടി വരുമെന്നും അവിടെ കാമുകി പ്രത്യക്ഷപ്പെടുമെന്നും.

മുങ്ങിയത് മനഃപ്പൂർവമായിരുന്നുവെങ്കിലും പിന്നീട് സംഭവിച്ചതെല്ലാം കേവലം യാദൃശ്ചികം. ക്യൂവിൽ നിൽക്കുന്ന ഒരു മുഖം നല്ല പരിചയമുണ്ടല്ലോ എന്ന് യുവതി തിരിച്ചറിയുന്നു. ചാഞ്ഞും ചരിഞ്ഞും നോക്കി ആളെ ഉറപ്പിക്കുന്നു. പിന്നീട് ഫോണെടുത്ത് അച്ഛനെയും ചേട്ടനെയും വിളിക്കുന്നു. അവർ പാഞ്ഞെത്തുന്നു. മുപ്പത്തഞ്ചുകാരനായ യുവാവ് അന്തരീക്ഷത്തിലേയ്ക്കുയരുന്നു. ഏറ്റവും ചുരുക്കിപ്പറഞ്ഞാൽ അതായിരുന്നു സംഭവം.


മകളുടെ കാമുകനെ അവർ അടിച്ചു ചുരുട്ടി. പോലീസിൽ ഒരു പരാതിയും കൊടുത്തു. ജീവച്ഛവമായ യുവാവിനെ പോലീസുകാരാണ് സത്പൂരിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നാലു വർഷം മുമ്പാണ് കാമുകൻ ഒരു മുന്നറിയിപ്പുമില്ലാതെ കാമുകിയെ ഉപേക്ഷിച്ചു കടന്നുകളഞ്ഞത്.  ഒരു വിവരവും കാമുകിയ്ക്കും ബന്ധുക്കൾക്കും നൽകിയുമില്ല. ആരുമായും ഒരു ബന്ധവുമില്ലാതെ കഴിഞ്ഞു കൂടിയ കാമുകനെ ഒടുവിൽ നരേന്ദ്രമോദി യുവതിയുടെ മുന്നിലെത്തിച്ചു.  ഉയർന്ന മൂല്യമുളള നോട്ടുമായി ചില്ലറ വാങ്ങാനെത്തിയ യുവതി അപ്രതീക്ഷിതമായാണ് പൂർവ കാമുകൻ നേർക്കുനേരേ പ്രത്യക്ഷപ്പെട്ടത്.

അതോടെ കാമുകൻ ആശുപത്രിയിലായി. സത്പൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിൽ പ്രതിയുമായി.എല്ലാം മോദിയുടെ അനുഗ്രഹം.

Read More >>