നോട്ടു നിരോധനത്തില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റിൽ

പ്രധാനമന്ത്രി നോട്ടുകള്‍ അസാധുവാക്കാന്‍ തീരുമാനമെടുത്തതില്‍ ദേഷ്യം രേഖപ്പെടുത്തുകയാണ് ചെയ്തതെന്ന് അസ്ലംഖാന്‍ പറഞ്ഞു. മോള്‍ഫ് ചെയ്ത ചിത്രം അസ്ലം ഖാന്‍ ചിത്രം ബിജെപി പ്രവര്‍ത്തകരുള്ള ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്തിരുന്നു.

നോട്ടു നിരോധനത്തില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റിൽ

നോട്ടു നിരോധനത്തില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ബിജെപി ന്യൂനപക്ഷ സെല്‍ അംഗം അസ്ലം ഖാനെയാണ് മോദിയുടെ ചിത്രം മോര്‍ഫ് ചെയ്തതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തത്. മധ്യപ്രദേശിലെ മൊറേന ജില്ലയിലാണ് സംഭവം.

മോദിയുടെ കഴുത്തില്‍ ചെരിപ്പ് മാല തൂക്കിയിട്ടുള്ള തരത്തിലുള്ള ചിത്രമാണ് അസ്ലം ഖാന്‍ വാട്സ്ആപ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തത്. പ്രധാനമന്ത്രി നോട്ടുകള്‍ അസാധുവാക്കാന്‍ തീരുമാനമെടുത്തതില്‍ ദേഷ്യം രേഖപ്പെടുത്തുകയാണ് ചെയ്തതെന്ന് അസ്ലംഖാന്‍ പറഞ്ഞു. മോള്‍ഫ് ചെയ്ത ചിത്രം അസ്ലം ഖാന്‍ ചിത്രം ബിജെപി പ്രവര്‍ത്തകരുള്ള ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്തിരുന്നു.

ചിത്രം ശ്രദ്ധയില്‍പ്പെട്ട ബിജെപി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് അസ്ലം ഖാനെ അറസ്റ്റ് ചെയ്തത്. സെക്ഷന്‍ 505(2) പ്രകാരമാണ് അസ്ലം ഖാനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. അറസ്റ്റ് ചെയ്ത അസ്ലം ഖാനെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

Read More >>