കാസ്‌ട്രോയ്ക്ക് ലാല്‍സലാം നല്‍കാം മമ്മൂട്ടിയിലൂടെ...

വിപ്ലവ നായകന് ആദരാഞ്ജലികള്‍- എന്ന ഒറ്റവരിയില്‍ കാസ്‌ട്രോയ്ക്ക് മമ്മൂട്ടി നല്‍കിയ അന്ത്യാഭിവാദ്യത്തിനു കീഴില്‍ മലയാളികളുടെ പ്രണാമം- ഇതാ ഇവിടെ കാസ്‌ട്രോയ്ക്കുള്ള ആദരാഞ്ജലി മമ്മൂട്ടിക്കൊപ്പം അര്‍പ്പിക്കാം

കാസ്‌ട്രോയ്ക്ക് ലാല്‍സലാം നല്‍കാം മമ്മൂട്ടിയിലൂടെ...

വിപ്ലവ നായകന് ആദരാഞ്ജലികള്‍- എന്ന ഒറ്റവരിയില്‍ കാസ്‌ട്രോയ്ക്ക് മമ്മൂട്ടി നല്‍കിയ അന്ത്യാഭിവാദ്യത്തിനു കീഴില്‍ മലയാളികളുടെ പ്രണാമം. കരിമ്പച്ച കുപ്പായമിട്ട് വിരലുകള്‍ ചൂണ്ടി പ്രസംഗിക്കുന്ന ചിത്രത്തിനൊപ്പം മമ്മൂട്ടി അര്‍പ്പിച്ച ആദരാഞ്ജലി മലയാളികളുടെ അഭിവാദ്യമാകുന്നു- ഇത് കാസ്‌ട്രോയ്ക്ക് മലായാളികളുടെ ലാല്‍സലാമെന്ന് ടീന മറിയം മമ്മൂട്ടിയുടെ ആദരാഞ്ജലിയ്ക്കു കീഴില്‍ കുറിക്കുന്നു.

Image result for castro

ചെറുത്തുനില്‍പ്പിന്റെയും വിപ്ലവത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകം എന്ന നിലയിലാകും ലോകം കാസ്ട്രോയെ സ്മരിക്കുക- എന്ന് മുസ്തഫ മുസ്തുവിന്റെ വാക്കുകള്‍.


ലോകത്തെങ്ങുമുള്ള സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ വറ്റാത്ത ഊര്‍ജ്ജ സ്രോതസ്സ്,
തന്റെ ജനതയുടെ മോചനത്തിന് വേറിട്ട വിപ്ലവ പാത വെട്ടിത്തുറന്ന കരുത്തുറ്റ ഭരണാധികാരി- എന്നാണ് ആര്‍.വി ഷിഹാബിന്റെ അഭിവാദ്യം.

Mammootty to Stay on the Winning Track

ലോകത്തിന് സോഷ്യലിസത്തിന്റെ തേരാളിയായി ജ്വലിച്ച് നിന്ന പോരാളി ഫിദൽ, അങ്ങയുടെ വേര്‍പാട് ദുഃഖകരം തന്നെ. എന്നാലും അങ്ങ് ഉയര്‍ത്തിയ മുദ്രാവാക്യം സോഷ്യലിസമെന്ന കെടാവിളക്ക് അണയാതെ വരും തലമുറ നെഞ്ചോടു ചേര്‍ത്ത് നടപ്പിലാക്കും- എന്ന പ്രതീക്ഷയാണ് റിയാസ് ഹഷറിനുള്ളത്.

മരണം തോറ്റുപോകുന്നത് മരണം കൊണ്ട് മനുഷ്യനെ മായ്ക്കാനാവാതെ വരുമ്പോഴാണ്- എന്ന ഫിദലിന്റെ തന്നെ വരികള്‍ ഫിദലിനായി ഷെറീഫ്‌ പുത്തന്‍ചിറ കുറിക്കുന്നു.

ചോരയുടെ നിറം ചുവപ്പാണ് ... ഇടനെഞ്ചിലെന്നും നിങ്ങളെനിക്ക് മരണമില്ലാത്ത സഖാവാണ്- എന്ന് വിപിന്‍ കണിയേരി വിപ്ലവം പറയുന്നു.

ഒരു ഇന്ത്യക്കാരനല്ലാതിരുന്നിട്ട് കൂടി താങ്കളെ ഞങ്ങള് നെഞ്ചേറ്റിയെങ്കില്‍ അതിന് ഒറ്റ ഉത്തരമേയുള്ളൂ......... താങ്കളൊരു ധീരനായ കമ്മ്യൂണിസ്റ്റായിരുന്നുവെന്ന വികാരം സ്വരാഗ് പങ്കുവെയ്ക്കുന്നു.

നിശ്ചലമാകുന്നത് ശരീരം മാത്രമാണ്... പോരാട്ടങ്ങള്‍ തുടരുക തന്നെ ചെയ്യും- എന്ന ഡിപിന്റെ വാക്കുകള്‍ ലോകത്തെ ജീവിച്ചിരിക്കുന്ന വരാനിരിക്കുന്ന എല്ലാ വിപ്ലവകാരികള്‍ക്കുമായി കുറിക്കപ്പെട്ടതാണ്.

ഫിദല്‍.. ഞാന്‍ ഇത്രയും നാള്‍ കരുതിയതിയത് നിങ്ങള്‍ ഒരു അമാനുഷികന്‍ ആണെന്നാണ് ... എന്നാല്‍ ഈ വാര്‍ത്തകള്‍ എന്റെ തെറ്റിധാരണ മാറ്റിയിരിക്കുന്നു ... എന്തായാലും 'അമേരിക്ക'യെക്കാള്‍ വലുതല്ല സഖാവിനു 'മരണം ' എന്നറിയാം .., സഖാവ് തോല്‍ക്കില്ല , മരണമെന്ന സോഷ്യലിസത്തിന് നിങ്ങളും വിധേയനായി എന്നു കരുതിക്കോളാമെന്ന് റിയോ വികാരാധീനനാകുന്നു.

വേറെയും ധാരാളം വിലയിരുത്തലുകളും പ്രണാമങ്ങളുമായി മമ്മൂട്ടിയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയ ഷെയര്‍ ചെയ്യുകയാണ്.

മമ്മൂട്ടിക്കൊപ്പം കാസ്‌ട്രോയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാം; ഇതാ ഈ പോസ്റ്റില്‍: