കാസ്‌ട്രോ ക്രൂരനായ സ്വേച്ഛാധിപതി ആയിരുന്നുവെന്ന് ട്രംപിന്റെ ഫേസ്ബുക്ക് പോസ്റ്റ്; പോസ്റ്റിനു താഴെ ട്രംപിനെ തെറിവിളിച്ച് മലയാളിക്കൂട്ടം

പ്രസ്തുത പോസ്റ്റിനു താഴെ ട്രംപിനെ തെറിവിളിച്ചും കാസ്‌ട്രോയെ വാഴ്ത്തിയും നിരവധി മലയാളികളാണ് കമന്റിട്ടിരിക്കുന്നത്. കാസ്‌ട്രോയെ വധിക്കാന്‍ നടന്നിട്ട് പരാജയപ്പെട്ടതിന്റെ സങ്കടമാണ് ഇത്തരത്തില്‍ പറഞ്ഞു തീര്‍ക്കുന്നതെന്ന് മല്ലൂസ് അഭിപ്രായപ്പെടുന്നു.

കാസ്‌ട്രോ ക്രൂരനായ സ്വേച്ഛാധിപതി ആയിരുന്നുവെന്ന് ട്രംപിന്റെ ഫേസ്ബുക്ക് പോസ്റ്റ്; പോസ്റ്റിനു താഴെ ട്രംപിനെ തെറിവിളിച്ച് മലയാളിക്കൂട്ടം

അന്തരിച്ച ക്യൂബന്‍ വിപ്ലവ നായകന്‍ ഫിദല്‍ കാസ്ട്രോ ക്രൂരനായ സ്വേച്ഛാധിപതി ആയിരുന്നുവെന്ന് പ്രസ്താവിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റിനു താഴെ തെറിവിളിയുമായി മലയാളിക്കൂട്ടം.

ആറ് പതിറ്റാണ്ട് കാലം കാസ്ട്രോ ക്യൂബന്‍ ജനതയെ അടിച്ചമര്‍ത്തുകയായിരുന്നുവെന്നും കാസ്ട്രോയുടെ മരണം ക്യൂബയെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുമെന്നും ട്രംപ് പറയുന്നു. ക്യൂബയെ ഇനി കാത്തിരിക്കുന്നത് ഇനി സമ്പദ്സമൃദ്ധിയുടെയും സ്വാതന്ത്ര്യത്തിന്റെയും പുതുയുഗമാണെന്നും ട്രംപ് അഭിപ്രായപ്പെടുന്നു.


കാസ്ട്രോ കാരണമുണ്ടായ ദുരന്തങ്ങളും മരണങ്ങളും ഒരിക്കലും മായ്ച്ച് കളയാന്‍ സാധിക്കില്ല. ക്യൂബയുടെ സമൃദ്ധയിലേക്കും സ്വാതന്ത്ര്യത്തിലേക്കുമുള്ള മുന്നേറ്റത്തിന് അമേരിക്കയുടെ എല്ലാവിധി സഹായങ്ങളും ഉണ്ടാകുമെന്നും ട്രംപ് പോസ്റ്റില്‍ സൂചിപ്പിക്കുന്നുണ്ട്.

പ്രസ്തുത പോസ്റ്റിനു താഴെ ട്രംപിനെ തെറിവിളിച്ചും കാസ്‌ട്രോയെ വാഴ്ത്തിയും നിരവധി മലയാളികളാണ് കമന്റിട്ടിരിക്കുന്നത്. കാസ്‌ട്രോയെ വധിക്കാന്‍ നടന്നിട്ട് പരാജയപ്പെട്ടതിന്റെ സങ്കടമാണ് ഇത്തരത്തില്‍ പറഞ്ഞു തീര്‍ക്കുന്നതെന്ന് മല്ലൂസ് അഭിപ്രായപ്പെടുന്നു. കാസ്‌ട്രോയുടെ സ്വാഭാവിക മരണം അമേരിക്കയുടെ പരാജയമാണെന്നും പലരും പറഞ്ഞുവയ്ക്കുന്നുണ്ട്.