ബോളിവുഡിലെ മുസ്ലീം അഭിനേതാക്കള്‍ നരകത്തില്‍ പോകില്ലേ: തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്കെതിരെ മറുപടിയുമായി അന്‍സിബ

സോഷ്യല്‍മീഡിയയില്‍ വരുന്ന കമന്റുകള്‍ ഞാന്‍ നോക്കാറില്ല. എനിക്കെതിരെ മോശം മോശം കമന്റുകളിടുന്നവര്‍ക്ക് മറുപടി കൊടുക്കേണ്ട ആവശ്യവുമില്ല

ബോളിവുഡിലെ മുസ്ലീം അഭിനേതാക്കള്‍ നരകത്തില്‍ പോകില്ലേ: തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്കെതിരെ മറുപടിയുമായി അന്‍സിബ

സിനിമയില്‍ അഭിനയിക്കുന്നതിനെ സംബന്ധിച്ച് മതപരമായ വിമര്‍ശനങ്ങളുമായി എത്തുന്നവര്‍ക്ക് മറപടിയുമായി നടി അന്‍സിബ ഹസന്‍. തട്ടമിടാത്തതിനും ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിക്കുന്നതിനും കമന്റുകളിലൂടെ അസഭ്യവര്‍ഷം വ്യക്തിഹത്യയും നടത്തുന്നവര്‍ക്കെതിരെയാണ് അന്‍സിബ രംഗത്തെത്തിയത്. മുസ്ലീം പെണ്‍കുട്ടിക്ക് ചേരാത്ത ജീവിതം നയിക്കുന്നതിനാല്‍ നരകത്തില്‍ പോകേണ്ടി വരുമെന്നായിരുന്നു അന്‍സിബയ്‌ക്കെതിരെയുള്ള വിമര്‍ശനം.

സിനിമയില്‍ അഭിനയിച്ചാല്‍ നരകത്തില്‍ പോകും എന്ന് പറയുന്നത്, പറയുന്നവരുടെ കാഴ്ചപ്പാടാണ്. ഏറ്റവും കൂടുതല്‍ മുസ്ലീം അഭിനേതാക്കള്‍ ഉള്ളത് ബോളിവുഡിലാണ്. ബോളിവുഡ് താരങ്ങള്‍ക്ക് സിനിമയില്‍ അഭിനയിക്കാമെങ്കില്‍ മലയാളത്തില്‍ മാത്രം എന്താണ് പ്രശ്‌നം- അന്‍സിബ ചോദിക്കുന്നു.


സിനിമയില്‍ അവര്‍ക്ക് ഏത് മത വിശ്വാസി ആയിട്ടും അഭിനയിക്കാം എന്നുള്ളതാണ് അഭിനേതാവിന്റെ ഗുണമെന്നും ഏഷ്യാനെറ്റ് ഓണ്‍ലൈന്‍ ന്യുസിന് അനുവദിച്ച അഭിമുഖത്തില്‍ അന്‍സിബ പറഞ്ഞു. സോഷ്യല്‍മീഡിയയില്‍ വരുന്ന കമന്റുകള്‍ ഞാന്‍ നോക്കാറില്ല. എനിക്കെതിരെ മോശം മോശം കമന്റുകളിടുന്നവര്‍ക്ക് മറുപടി കൊടുക്കേണ്ട ആവശ്യവുമില്ല- അന്‍സിബ സൂചിപ്പിച്ചു.

തനിക്ക് എഫ്ബി അക്കൗണ്ട് ഇല്ലെന്നും ഉള്ളത് പേജ് ആണെന്നും അന്‍സിബ പറഞ്ഞു. പേജ് കൈകാര്യം ചെയ്യുന്നത് ഒരു ഏജന്‍സിയാണ്. തനിക്ക് വീട്ടുകാരുടെ പിന്തുണ ഒപ്പമുണ്ട്- അന്‍സിബ കൂട്ടിച്ചേര്‍ത്തു.