വിശ്വസിക്കൂ! അമല നേരിട്ട് പറയുന്നു; 'ഞാന്‍ ആത്മഹത്യ ചെയ്തിട്ടില്ല'

തൊടുപുഴ കദളീക്കാട് ചലച്ചിത്ര നടി ഉള്‍പ്പെട്ട പെണ്‍വാണിഭ സംഘം പിടിയിലായതിനെ തുടര്‍ന്ന് സിനിമാ- സീരിയല്‍ നടി അമല റോസ് കുര്യന് സദാചാരക്കാരുടെ ആക്രോശവും തെറിവിളിയും

വിശ്വസിക്കൂ! അമല നേരിട്ട് പറയുന്നു;

കൊച്ചി: തൊടുപുഴ കദളീക്കാട് ചലച്ചിത്ര നടി ഉള്‍പ്പെട്ട പെണ്‍വാണിഭ സംഘം പിടിയിലായതിനെ തുടര്‍ന്ന് സിനിമാ- സീരിയല്‍ നടി അമല റോസ് കുര്യന് സദാചാരക്കാരുടെ ആക്രോശവും തെറിവിളിയും. പെണ്‍വാണിഭ സംഘത്തില്‍പ്പെട്ട ചലച്ചിത്ര നടി അമലയാണന്ന ധാരണയിലാണ് മലയാളികള്‍ അവരെ സദാചാരം പഠിപ്പിക്കാന്‍ ഫെയ്സ്ബുക്കിലും വാട്സ്ആപ്പിലും തെറിവിളിയുമായി എത്തിയത്. തെറിവിളി അതിരു കടന്നപ്പോള്‍ ഫെയ്സ്ബുക്ക് പോസ്റ്റുമായി നടി തന്നെ രംഗത്തെത്തുകയായിരുന്നു.


നടി അമല റോസ് ആത്മഹത്യ ചെയ്തു? എന്ന പേരിലായിരുന്നു ഫെയ്സ്ബുക്ക് പോസ്റ്റ്. ഒരു സാധാരണ ചുറ്റുപാടില്‍ ജീവിക്കുന്ന പെണ്‍കുട്ടിയാണ് താനെന്നും സുഹൃത്തുക്കളുടേയോ, ബന്ധുക്കളൂടെയോ ഫോണ്‍കോളുകള്‍ അറ്റന്റ് ചെയ്യാന്‍ പോലും തനിക്ക് പേടിയാണെന്നും അമല ഫെയ്സ്ബുക്കില്‍ കുറിക്കുന്നു. ചുരുക്കം ചില നല്ല സുഹൃത്തുക്കളുടെ പിന്തുണ മാത്രമാണ് തനിക്ക് ഉളളത്.

വില പറഞ്ഞും തെറിവിളിച്ചും എന്നെ കൊല്ലാക്കൊല ചെയ്യല്ലേ. ഞാന്‍ ആത്മഹത്യയുടെ വക്കിലാണ്. തെറ്റു ചെയ്തവര്‍ക്ക് പോലും അവര്‍ അര്‍ഹിക്കുന്ന നീതി നിഷേധിച്ചു കൂടാ.' അത്തരമൊരു ജനാധിപത്യം എന്റെ നാട്ടില്‍ നിലനില്‍ക്കുമ്പോള്‍ തന്നെയാണു 'ഒരു തെറ്റും ചെയ്യാത്ത ഞാന്‍ ക്രൂശിക്കപ്പെടുന്നത്.' ചെയ്യാത്ത തെറ്റിന്റെ പേരില്‍ എന്നെ ക്രൂശിക്കരുതെന്നും അമല റോസ് കുര്യന്‍ എന്നൊരു പേരുണ്ടായി പോയത് തെറ്റല്ലെന്നും അവര്‍ പറയുന്നു. ഇവിടെ തനിക്കും സമാധാനമായി ജീവിക്കണമെന്നും ദയവായി സത്യം എന്താണെന്നും അന്വേഷിക്കണമെന്നും അമല റോസ് കൂര്യന്‍ ഫെയ്സ്ബുക്കിലിട്ട കുറിപ്പില്‍ പറയുന്നു.

ഓക്ടോബര്‍ 22 നാണ് തൊടുപുഴയക്ക് സമീപം കദളീക്കാട് ചലച്ചിത്ര നടി ഉള്‍പ്പെട്ട അഞ്ചംഗം സംഘം പിടിയിലായത്. തൊടുപ്പുഴ മുളപ്പുറം സ്വദേശികളായ അജീബ്, ജിത്ത്, പാറപ്പുഴ സ്വദേശി ബാബു, ഇടനിലക്കാരന്‍ തെക്കുംഭാഗം സ്വദേശി മോഹനന്‍ എന്നിവരാണ് പിടിയിലായത്. കദളീക്കാട്ടെ വാടക വീട് കേന്ദ്രീകരിച്ചായിരുന്നു പെണ്‍വാണിഭം നടത്തി വരുന്നത്. വീട്ടില്‍ നിന്ന് കണ്ടെടുത്ത ഡയറിയില്‍ നിന്ന് 20 ലേറേ പെണ്‍കുട്ടികളുടെ പേരുകളും പോലീസ് കണ്ടെത്തിയിരുന്നു.

Read More >>