'നിനക്ക് മരിക്കേണ്ടേ കലക്ടര്‍ പെണ്ണേ'; മലപ്പുറം കലക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ തട്ടമിടാത്തതിന് യുവാവിന്റെ ഉപദേശം

മുസ്ലീം സ്ത്രീകളെ തട്ടമിടാത്തതിന് സൈബറിടങ്ങളില്‍ ഉപദേശിക്കുന്നവരുടെ എണ്ണം കൂടിവരുന്ന കാലത്ത് വകുപ്പുതല നടപടികള്‍ വിശദീകരിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ മലപ്പുറം കലക്ടര്‍ എ. ഷൈനമോള്‍ക്ക് ഉപദേശവുമായെത്തുന്നു യുവാവ്.

തലയില്‍ തട്ടമിടാത്ത ഫോട്ടോകള്‍ നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിന് നടി അന്‍സിബ ഹസനെപ്പോലുള്ളവര്‍ തീവ്രമതവാദികളുടെ അധിക്ഷേപത്തിന് നിരവധി തവണ വിധേയയായിട്ടുണ്ട്. തട്ടമിടാത്ത നടന്‍ ആസിഫ് അലിയുടെ ഭാര്യയും സമാനമായ രീതിയില്‍ 'സൈബര്‍ അക്രമണ'ത്തിന് ഇരയായിട്ടുണ്ട്. നാട്ടിലെ എല്ലാ മുസ്ലീം സ്ത്രീകളെയും 'നേര്‍വഴിക്ക്' നടത്താനും ഔറത്ത് മറപ്പിക്കാനുമൊക്കെ പ്രതിജ്ഞാബദ്ധരായ കുറേ 'സൈബര്‍ പോരാളികള്‍' അടുത്ത കാലത്തായി രംഗത്തുവന്നിട്ടുണ്ട്.


collectro

പുറ്റിങ്ങല്‍ വെടിക്കെട്ടിലെ ധീരനടപടികളിലൂടെയും ജനപ്രിയ നിലപാടുകളിലൂടെയും അഭിനന്ദനങ്ങളേറ്റുവാങ്ങി ഇപ്പോള്‍ മലപ്പുറം കലക്ടറായി ചുമതല വഹിക്കുന്ന എ. ഷൈനമോളെയാണ് ഇത്തരത്തില്‍ 'മര്യാദ' പഠിപ്പിക്കാനായി ദീന്‍ സ്‌നേഹിയായ ഒരു യുവാവ് രംഗത്തെത്തിയത്. വകുപ്പുതല നടപടികള്‍ വിശദീകരിച്ചിട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ഇര്‍ഷാദ് ഹമീദ് എന്ന യുവാവ് തട്ടിമിടാന്‍ ഉപദേശിച്ച് കമന്റിട്ടത്.
'സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ നേരിട്ട് പരിഹരിക്കാന്‍ ജില്ലാ ഭരണകൂടം ജനങ്ങള്‍ക്കരികെ .
സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തുതിന്റെ ഭാഗമായി ജില്ലാഭരണവും ജില്ലാതല ഉദ്യോഗസ്ഥരും ഇനി ജനങ്ങള്‍ക്കരികെയെത്തും. വകുപ്പുതല ഉദ്യോഗസ്ഥന്മാരുമായി ഒിച്ചിരുന്ന സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ നേരിട്ടറിഞ്ഞ് പരിഹരിക്കാനാണ് ജനങ്ങള്‍ക്കരികിലെത്തുന്നത്' എന്ന് തുടങ്ങുന്ന പോസ്റ്റിലാണ് യുവാവിന്റെ പരാക്രമം.വളരെ ആരോഗ്യപരമായ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് യുവാവ് 'തലയില്‍ തട്ടമിട്ടാല്‍ പത്രാസ് നഷ്ടപ്പെടും എന്ന സങ്കല്‍പം തെറ്റാണ് - മുസ്ലിമായി ആനുകൂല്യങ്ങള്‍ സ്വീകരിക്കുകയും അമുസ്ലീം വേഷം ധരിച്ച് നിലകൊള്ളുകയും ചെയ്യുന്നത് ശരിയായ നേതൃത്വം ഗുണമാണെന്ന് തോന്നുന്നില്ല' എന്ന കമന്റിട്ട് കല്ലുകടിയായത്. എന്നാല്‍ ഇയാളെ ആരും പിന്തുണച്ചില്ലെന്ന് മാത്രമല്ല തകര്‍പ്പന്‍ മറുപടികള്‍ കൊടുത്ത് പോസ്റ്റ് മുന്നേറുകയാണ്.

Read More >>