മലപ്പുറം സ്‌ഫോടനം; മൂന്ന് പേര്‍ തമിഴ്‌നാട്ടില്‍ അറസ്റ്റില്‍

കരീം, അബ്ബാസ് അലി, അയ്യൂബ് എന്നിവരാണ് പിടിയിലായത് . ബേസ് മൂവ്‌മെന്റ് എന്ന സംഘടനയുമായി ഇവര്‍ക്ക് ബന്ധമുണ്ട്. മൈസൂര്‍, നെല്ലൂര്‍ , ചിറ്റൂര്‍ സ്‌ഫോടനങ്ങളുമായും ഇവര്‍ക്ക് ബന്ധമുണ്ടോ എന്ന് അന്വേഷിച്ച്‌ വരികയാണ്

മലപ്പുറം സ്‌ഫോടനം; മൂന്ന് പേര്‍ തമിഴ്‌നാട്ടില്‍ അറസ്റ്റില്‍

മധുര: മലപ്പുറം, കൊല്ലം സ്‌ഫോടനവുമായി ബന്ധമുള്ള മൂന്ന് പേര്‍ തമിഴ്‌നാട്ടില്‍ പിടിയില്‍. തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നാണ് എന്‍ഐഎ ഇവരെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് കൊല്ലം സ്‌ഫോടനവുമായും ബന്ധമുണ്ടെന്ന് എന്‍ഐഎ അറിയിച്ചു.

കരീം, അബ്ബാസ് അലി, അയ്യൂബ് എന്നിവരാണ് പിടിയിലായത് . ബേസ് മൂവ്‌മെന്റ് എന്ന സംഘടനയുമായി ഇവര്‍ക്ക് ബന്ധമുണ്ട്. മൈസൂര്‍, നെല്ലൂര്‍ , ചിറ്റൂര്‍ സ്‌ഫോടനങ്ങളുമായും ഇവര്‍ക്ക് ബന്ധമുണ്ടോ എന്ന് അന്വേഷിച്ച്‌ വരികയാണ്. മൂന്നിടത്തും കോടതിവളപ്പിലാണ് സ്‌ഫോടനം നടന്നത് . സംഭവത്തില്‍ ഉള്‍പ്പെട്ട ദാവൂദ് സുലൈമാന്‍, ഹക്കീം എന്നിവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. എൻഐഎ വ്യക്തമാക്കി.


നവംബര്‍ ഒന്നിനാണ് മലപ്പുറം കളക്ടറേറ്റ് വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ സ്‌ഫോടനമുണ്ടായത്. കൊല്ലത്തും മലപ്പുറത്തും ഉപയോഗിച്ച ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (ഐഇഡി) ഒരു സ്വഭാവത്തിലുള്ളതാണെന്ന് അന്വേഷണത്തിന് ശേഷം പൊലീസ് കണ്ടെത്തി. കൊല്ലത്ത് ചോറ്റുപാത്രത്തിലായിരുന്നു ബോംബ് സ്ഥാപിച്ചിരുന്നതെങ്കില്‍ മലപ്പുറത്ത് പ്രഷര്‍ കുക്കറായിരുന്നു ഉപയോഗിച്ചത്. ജൂണിലാണ് കൊല്ലം കളക്ടറേറ്റ് വളപ്പില്‍ സ്‌ഫോടനമുണ്ടായത്. പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനത്തിലാണ് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്.