മലപ്പുറം കോടതി വളപ്പിലെ സ്ഫോടനം; ഒരാൾക്കൂടി പിടിയിൽ

നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. കരീം, മധുര പുതൂർ ഉസ്മാൻ നഗർ സ്വദേശി അബ്ബാസ് അലി, ജിയാനഗർ സ്വദേശി അയൂബ് എന്നിവരെയാണ് നേരത്തെ കുറ്റമാരോപിച്ച് അറസ്റ്റുചെയ്തത്.

മലപ്പുറം കോടതി വളപ്പിലെ സ്ഫോടനം; ഒരാൾക്കൂടി പിടിയിൽ

മലപ്പുറം കോടതിവളപ്പിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാൾക്കൂടി പിടിയിലായി. ചെന്നൈ തിരുവാൺമയൂരിലെ ഐടി കമ്പനി ജീവനക്കാരൻ ദാവൂദിനെയാണ് എൻഐഎ സംഘം അറസ്റ്റ് ചെയ്ചത്.

നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. കരീം,  മധുര പുതൂർ ഉസ്മാൻ നഗർ സ്വദേശി അബ്ബാസ് അലി, ജിയാനഗർ സ്വദേശി അയൂബ് എന്നിവരെയാണ് നേരത്തെ കുറ്റമാരോപിച്ച് അറസ്റ്റുചെയ്തത്.

നവംബര്‍ ഒന്നിനാണ് മലപ്പുറം കളക്ടറേറ്റ് വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ സ്‌ഫോടനമുണ്ടായത്. കൊല്ലത്തും മലപ്പുറത്തും ഉപയോഗിച്ച ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (ഐഇഡി) ഒരു സ്വഭാവത്തിലുള്ളതാണെന്ന് അന്വേഷണത്തിന് ശേഷം പൊലീസ് കണ്ടെത്തി. കൊല്ലത്ത് ചോറ്റുപാത്രത്തിലായിരുന്നു ബോംബ് സ്ഥാപിച്ചിരുന്നതെങ്കില്‍ മലപ്പുറത്ത് പ്രഷര്‍ കുക്കറായിരുന്നു ഉപയോഗിച്ചത്. ജൂണിലാണ് കൊല്ലം കളക്ടറേറ്റ് വളപ്പില്‍ സ്‌ഫോടനമുണ്ടായത്. പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനത്തിലാണ് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്.

Read More >>