മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പ് : ബിജെപിക്ക് മുന്നേറ്റം

147 മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ ഫലം പുറത്തുവന്ന 108 എണ്ണത്തില്‍ ബിജെപി 40 എണ്ണം നേടി

മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പ് : ബിജെപിക്ക് മുന്നേറ്റം

മുംബൈ : മഹാരാഷ്ട്ര തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റം. 147 മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ ഫലം പുറത്തുവന്ന 108 എണ്ണത്തില്‍ ബിജെപി 40 എണ്ണം നേടി . സഖ്യകക്ഷിയായ ശിവസേന 18 എണ്ണവും കോണ്‍ഗ്രസ് 17 എണ്ണവും നേടി എന്‍ സി പി 10 കൗണ്‍സിലുകള്‍ സ്വന്തമാക്കിയപ്പോള്‍ മറ്റുള്ളവര്‍ 2820 വോട്ടെണ്ണത്തില്‍ മുന്നിലാണ്. വോട്ടെണ്ണല്‍ തുടരുയാണ്.

ഇതുവരെ പുറത്തുവന്ന ഫലമനുസരിച്ച് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നോട്ട് പിൻവലിച്ചതിനെ തുടർന്നുള്ള പ്രതിസന്ധിയും ഭരണവിരുദ്ധ വികാരവും വോട്ടാക്കി മാറ്റാനാകാതെ കോൺഗ്രസിന് തിരിച്ചടി നേരിട്ടപ്പോൾ പശ്ചിമ മഹാരാഷ്ട്രയിൽ പോലും എൻസിപിക്ക് നേട്ടമുണ്ടാക്കാനായില്ല. അതേസമയം അസദുദ്ദീന്‍ ഒവൈസിയുടെ എംഐഎം  പലയിടങ്ങളിലും നിർണായക ശക്തിയായിമാറി. സ്വാഭീമാൻ ഷേദ്കാരി സംഘടന രണ്ടിടത്ത് ഭരണത്തിലെത്തി.

Read More >>