സംസ്ഥാനത്ത് എല്‍ഡിഎഫ് ഹര്‍ത്താല്‍ തുടങ്ങി

ഗ്രാമപ്രദേശങ്ങളില്‍ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ പതിവുപോലെ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

സംസ്ഥാനത്ത് എല്‍ഡിഎഫ് ഹര്‍ത്താല്‍ തുടങ്ങി

നോട്ട് പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണു ഹര്‍ത്താല്‍.

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട പ്രദേശങ്ങള്‍, ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, വിദേശ വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍, ആശുപത്രി, പാല്‍, പത്രം, വിവാഹം, ബാങ്ക് തുടങ്ങിയവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിട്ടുണ്ട്.

ഗ്രാമപ്രദേശങ്ങളില്‍ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ പതിവുപോലെ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

Read More >>