ആഢംബര വിവാഹം: ജനാര്‍ദ്ദന റെഡ്ഡിയുടെ ഓഫീസുകളില്‍ മിന്നല്‍ പരിശോധന

ബെല്ലാരിയിലെ ഒബുലാപുരം ഖനന കമ്പനിയിലാണ് തിങ്കാളാഴ്ച്ച റെയ്ഡ് നടന്നത്. മകളുടെ ആഢംബര വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കു ശേഷമായിരുന്നു മിന്നല്‍ പരിശോധന. ഇതോടൊപ്പം, ഹെദരാബാദിലേയും ബാംഗ്ലൂരിലേയും ജനാര്‍ദ്ദന റെഡ്ഡിയുടെ പത്തോളം ഓഫീസുകളില്‍ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി രേഖകള്‍ പരിശോധിച്ചു.

ആഢംബര വിവാഹം: ജനാര്‍ദ്ദന റെഡ്ഡിയുടെ ഓഫീസുകളില്‍ മിന്നല്‍ പരിശോധന

ബംഗളുരു: മുന്‍ ബിജെപി മന്ത്രിയും ഖനി രാജാവുമായ ജനാര്‍ദ്ദന റെഡ്ഡിയുടെ ഓഫീസുകളില്‍ ആദായ നികുതിവകുപ്പിന്റെ മിന്നല്‍ പരിശോധന. ബെല്ലാരിയിലെ ഒബുലാപുരം ഖനന കമ്പനിയിലാണ് തിങ്കാളാഴ്ച്ച റെയ്ഡ് നടന്നത്. മകളുടെ ആഢംബര വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കു ശേഷമായിരുന്നു മിന്നല്‍ പരിശോധന. ഇതോടൊപ്പം, ഹെദരാബാദിലേയും ബാംഗ്ലൂരിലേയും ജനാര്‍ദ്ദന റെഡ്ഡിയുടെ പത്തോളം ഓഫീസുകളില്‍ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി രേഖകള്‍ പരിശോധിച്ചു. നോട്ടുപിന്‍വലിക്കല്‍ പ്രഖ്യാപനത്തിനു ശേഷം നടന്ന ജനാര്‍ദ്ദന റെഡ്ഡിയുടെ മകളുടെ വിവാഹം ഇതിനോടകം രാജ്യത്തു വലിയ വിവാദം സൃഷ്ടിച്ചിരുന്നു.


നവംബര്‍ 16 നായിരുന്നു 500 കോടി ചെലവഴിച്ച് കൊട്ടാരമുറ്റത്തു നടന്ന ആഢംബര വിവാഹം. കഴിഞ്ഞദിവസമാണ് വിവരാവകാശ പ്രവര്‍ത്തകന്‍ ടി നരസിംഹ മൂര്‍ത്തി ആര്‍ഭാട വിവാഹത്തെ ചോദ്യം ചെയ്ത് ഇന്‍കം ടാക്സ് ഡയക്ടേറേറ്റ് ജനറലിന് പാരാതി സമര്‍പ്പിച്ചത്. ജനാര്‍ദ്ദന റെഡ്ഡിയുടെ മകളുടെ വിവാഹം വെൡവാക്കുന്നത് ബിജെപിയുടെ കള്ളപ്പണമാണെന്നും നോട്ടുപിന്‍വലിക്കലുമായി ബന്ധപ്പെട്ട് വിവാഹം നടത്താനും ആശുപത്രി ചെലവുകള്‍ നടത്താനും സാധാരണക്കാരന്‍ ബുദ്ധിമുട്ടുമ്പോള്‍ ഒരാള്‍ക്ക് എങ്ങനെ കോടികള്‍ മുടക്കാനാവുമെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.

ബംഗളുരു പാലസ് ഗ്രൗണ്ടിലാണ് വിവാഹവേദി ഒരുക്കിയിരിക്കുന്നത്. 150 കോടി രൂപ ചെലവിട്ട് വിജയനഗര സാമ്രാജ്യകൊട്ടാരത്തിന്റെ മാതൃകയിലായിരുന്നു ഇത്. ആഘോഷങ്ങള്‍ 5 ദിവസങ്ങള്‍ നീണ്ടുനിന്നിരുന്നു. വ്യവസായ പ്രമുഖന്‍ രാജീവ് റെഡ്ഡിയെയാണ് ജനാര്‍ദ്ദന റെഡ്ഡിയുടെ മകള്‍ ബ്രാഹ്മണിയെ വിവാഹം ചെയ്തത്. കര്‍ണ്ണാടക ഗവര്‍ണ്ണര്‍ വാജുഭായി വാല, അഭ്യന്തര മന്ത്രി ജി പരമേശ്വര, ഊര്‍ജ മന്ത്രി ഡി കെ ശിവകുമാര്‍, ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി എസ് യദിയൂരപ്പ എന്നിവരടക്കം 50,000ത്തോളം ആളുകളാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.

അതേസമയം, ആഢംബരവിവാഹം എന്ന നിലയില്‍ ചടങ്ങില്‍ പങ്കെടുക്കേണ്ടെന്ന് ബിജെപി നേതൃത്വം തീരുമാനിച്ചെങ്കിലും ബിജെപി നേതാക്കളുടെ നീണ്ടനിരയാണ് ചടങ്ങിലേക്കെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യവും ചടങ്ങിലുണ്ടായിരുന്നു. അനധികൃത ഖനനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്ന ജനാര്‍ദ്ദന റെഡ്ഡി ജാമ്യത്തിലിറങ്ങിയാണ് തന്റെ മകളുടെ വിവാഹം കോടികള്‍ പൊടിച്ച് നടത്തിയത്.

Read More >>