ലാവ്‌ലിന്‍ കേസില്‍ സിബിഐയുടെ റിവിഷന്‍ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി

നേരത്തെ, കേസില്‍ ഹാജരാവുന്ന അഡീഷണല്‍ സോളീസിറ്റര്‍ ജനറല്‍ കൂടുതല്‍ സമയം ആവശ്യപ്പെടുന്നതിനെ തുടര്‍ന്നു കേസ് മാറ്റിവച്ചിരുന്നു. കുറ്റപത്രത്തില്‍ പ്രതികള്‍ക്കെതിരെ നിരവധി തെളിവുകളും രേഖകളുമുള്ളതായാണ് സിബിഐയുടെ വാദം.

ലാവ്‌ലിന്‍ കേസില്‍ സിബിഐയുടെ റിവിഷന്‍ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി

ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ കീഴ്‌ക്കോടതി നടപടിയെ ചോദ്യം ചെയ്തു സിബിഐ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ഡിംസബര്‍ 15ലേക്ക് മാറ്റി. മുതിര്‍ന്ന അഭിഭാഷകന്‍ എംകെ ദാമോദരനാണ് മുഖ്യമന്ത്രിക്ക് വേണ്ടി ഹാജരാവുന്നത്.

നേരത്തെ, കേസില്‍ ഹാജരാവുന്ന അഡീഷണല്‍ സോളീസിറ്റര്‍ ജനറല്‍ കൂടുതല്‍ സമയം ആവശ്യപ്പെടുന്നതിനെ തുടര്‍ന്നു കേസ് മാറ്റിവച്ചിരുന്നു. കുറ്റപത്രത്തില്‍ പ്രതികള്‍ക്കെതിരെ നിരവധി തെളിവുകളും രേഖകളുമുള്ളതായാണ് സിബിഐയുടെ വാദം. ഇതു ശരിയായി വിലയിരുത്താതെയാണ് കീഴ്‌ക്കോടതി പ്രതികളെ വെറുതെ വിട്ടതെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

Read More >>