നോട്ട് നിരോധനത്തിനു മുന്‍പ് ഒഡിഷയില്‍ ബിജെപി പാര്‍ട്ടി ഓഫീസുകള്‍ പണിയാന്‍ വ്യാപകമായി ഭൂമി വാങ്ങിക്കൂട്ടി

ഓഗസ്റ്റ്‌ മാസത്തില്‍ കേന്ദ്രപര ജില്ലയില്‍ മാത്രം ഏകദേശം രണ്ടേക്കര്‍ സ്ഥലം ബിജെപി വാങ്ങിയിരുന്നു. പ്രാദേശിക നേതാക്കന്മാരെ പോലും അറിയിക്കാതെയാണ് ഈ ഇടപാടു നടന്നതെന്നും സ്ഥലം രജിസ്റ്റര്‍ ചെയ്തതിനു ശേഷം മാത്രമാണു വാര്‍ത്തകള്‍ പുറത്തുവന്നതെന്നും ശ്രദ്ധേയം.

നോട്ട് നിരോധനത്തിനു മുന്‍പ് ഒഡിഷയില്‍ ബിജെപി പാര്‍ട്ടി ഓഫീസുകള്‍ പണിയാന്‍ വ്യാപകമായി ഭൂമി വാങ്ങിക്കൂട്ടി

ഒഡിഷയുടെ വിവിധ ഭാഗങ്ങളില്‍ ചില മാസങ്ങള്‍ മുന്‍പു മാത്രം ബി.ജെ.പിയുടെ പാര്‍ട്ടി ഓഫീസുകള്‍ പണിയാന്‍ വേണ്ടി വ്യാപകമായി ഭൂമി വാങ്ങിയ വിവരങ്ങള്‍ പുറത്തു വന്നു. പാര്‍ട്ടി ഓഫീസുകള്‍ പണിയാനായി സംസ്ഥാനത്ത് 18 ജില്ലകളിലായി ഭൂമി വാങ്ങിയിട്ടുണ്ട് എന്നും മറ്റിടങ്ങളില്‍ ഇതിനായി സ്ഥലം അന്വേഷിച്ചു വരികയാണ് എന്നും ബിജെപി സംസ്ഥാന പ്രസിഡന്റ്‌ ബസന്ത് പാണ്ട മാധ്യമങ്ങളോടു പ്രതികരിച്ചു.

ആകെ മുപ്പതു ജില്ലകളാണ് ഒഡിഷയിലുള്ളത്. ഒരു ദേശീയ പാര്‍ട്ടി, ഗ്രാമങ്ങളില്‍ ഓഫീസ് കെട്ടിടം പണിയുന്നതില്‍ തെറ്റൊന്നുമില്ല. ഈ ഭൂമി ഇടപാടിന് നോട്ട് നിരോധനവുമായി യാതൊരു ബന്ധവുമില്ലെന്നും ഇതു സംബന്ധിച്ച തീരുമാനങ്ങള്‍ ഒരു വര്‍ഷം മുന്‍പെടുത്തതാണ് എന്നുമായിരുന്നു ബസന്തിന്‍റെ വിവരണം.


ഓഗസ്റ്റ്‌ മാസത്തില്‍ കേന്ദ്രപര ജില്ലയില്‍ മാത്രം ഏകദേശം രണ്ടേക്കര്‍ സ്ഥലം ബിജെപി വാങ്ങിയിരുന്നു. പ്രാദേശിക നേതാക്കന്മാരെ പോലും അറിയിക്കാതെയാണ് ഈ ഇടപാടു നടന്നതെന്നും സ്ഥലം രജിസ്റ്റര്‍ ചെയ്തതിനു ശേഷം മാത്രമാണു വാര്‍ത്തകള്‍ പുറത്തുവന്നതെന്നും ശ്രദ്ധേയം. 2014ലെ ലോൿസഭാ തെരഞ്ഞെടുപ്പിനു സംസ്ഥാനത്ത് പാര്‍ട്ടിയുടെ ചുമതല ഉണ്ടായിരുന്ന സുരേന്ദ്രനാഥ് ലത്തിന്റെ പേരിലാണ് ഭൂമി വാങ്ങിയിട്ടുള്ളത്.

രജിസ്ട്രേഷന്‍ രേഖകള്‍ പ്രകാരം 45 ലക്ഷം രൂപയ്ക്കാണ് ഈ ഇടപാട് നടന്നിട്ടുള്ളത്. 3.60ലക്ഷം രൂപ സ്റ്റാമ്പ്‌ ഡ്യുട്ടിയായി അടച്ചിട്ടുണ്ട്.

പാര്‍ട്ടി ഓഫീസുകള്‍ പണിയാനായി ബിജെപി വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയതിനെ അന്വേഷണ വിധേയമാക്കണം എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. നോട്ട് നിരോധനം മുന്നില്‍ കണ്ടുകൊണ്ടുള്ള ഗൂഡനീക്കമായിരുന്നു ഈ ഭൂമിയിടപാട് എന്ന് ബിജെഡി നേതാവ് ചരണ്‍ ദാസ് ആരോപിച്ചു.

Read More >>